|    Mar 25 Sat, 2017 1:43 am
FLASH NEWS

അഗതിമന്ദിരത്തില്‍ പെണ്‍കുട്ടിക്കു പീഡനം: നടത്തിപ്പുകാരനും സഹായിയും പിടിയില്‍

Published : 14th October 2016 | Posted By: SMR

minor gang raped

തൃശൂര്‍: അഗതി മന്ദിരത്തില്‍  അന്തേവാസിയായ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അഗതിമന്ദിരം നടത്തിപ്പുകാരനും സഹായിയും അറസ്റ്റില്‍. വേലൂര്‍ ഓള്‍ഡ് ഏജ് ഹോം അഗതിമന്ദിരം മാനേജര്‍ പുലിക്കോട്ടില്‍ ആന്റണി ബേബി, ഇയാളുടെ സഹായി സെന്തില്‍കുമാര്‍ എന്നിവരെയാണ് എരുമപ്പെട്ടി എസ്‌ഐ പി ഡി അനൂപ്‌മോന്‍ അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടിലെ നാഗപട്ടണത്തിലുള്ള അനാഥാലയത്തിലെ സന്ദര്‍ശകനായിരുന്ന ഇയാള്‍ അവിടുത്തെ അന്തേവാസിയായ പെണ്‍കുട്ടിയെ സ്വന്തം മകളാണെന്ന് അവകാശപ്പെട്ട് കൂട്ടിക്കൊണ്ടുവന്ന് ഓള്‍ഡേജ് ഹോമില്‍ താമസിപ്പിച്ചാണ് പീഡനം നടത്തിയിരുന്നത്. അന്ന് ഒമ്പത് വയസ്സുണ്ടായിരുന്ന പെണ്‍കുട്ടിയെ ഇയാളും സഹായിയും ചേര്‍ന്ന് കൂടെ താമസിപ്പിച്ച് 11 വയസ്സു മുതല്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു. ദിവസങ്ങള്‍ക്കുമുമ്പ് അയല്‍വാസിയായ സ്ത്രീയോട് പെണ്‍കുട്ടി വിവരങ്ങള്‍ തുറന്നുപറഞ്ഞപ്പോഴാണു പീഡനം നടന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്നു നാട്ടുകാര്‍ തൃശൂര്‍ റൂറല്‍ എസ്പി നിശാന്തിനിക്കു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പോലിസ് അന്വേഷണം നടത്തിയത്. വൈദ്യപരിശോധനയില്‍ പീഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

(Visited 240 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക