|    Sep 23 Sat, 2017 4:30 pm
FLASH NEWS

അഗതിമന്ദിരത്തിലേക്ക് ആഴ്ചകളായി വെള്ളമില്ല: അന്തേവാസികള്‍ ദുരിതത്തില്‍

Published : 23rd November 2016 | Posted By: SMR

അടൂര്‍: അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലേക്ക് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. മൂന്നാഴ്ചയായി ഇതാണ് സ്ഥിതി. പരാതി ഫോണില്‍ അറിയിക്കുമ്പോള്‍ പണിനടക്കുകയാണ്, ഇന്ന് അങ്ങോട്ടില്ലാ തുടങ്ങിയ മറുപടികളാണ് ലഭിക്കുന്നത്. മൂന്ന് ദിവസം മുമ്പ് പത്ത് മിനിറ്റ് മാത്രം വെള്ളം വരികയും തുടര്‍ന്ന് നിലയ്ക്കുകയും ചെയ്തു. മുമ്പ് പലപ്പോഴം വെള്ളം ലഭിക്കാതെ വരുമ്പോള്‍ എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരൊക്കെ വിളിച്ച് പറയുമ്പോളാണ് വെള്ളം ലഭിക്കുന്നത്. എഇയോട് പരാതി നേരില്‍ പറഞ്ഞപ്പോള്‍ പരാതി വിളിച്ച് പറഞ്ഞിട്ടില്ലായെന്നും വെള്ളം വേണമെങ്കില്‍ പരാതി എഴുതി നല്‍കുന്നതിനുമാണ് പറയുന്നത്. വെള്ളം കിട്ടാതിരുന്ന എല്ലാദിവസങ്ങളിലും മഹാത്മയിലെ ലാന്‍ഡ് ഫോണില്‍ നിന്നുപരാതി വിളിച്ച് പറഞ്ഞിട്ടുള്ളതും ആയത് രേഖപ്പെടുത്തിയിട്ടുള്ളതായും ഓഫിസറെ അറിയിച്ചിട്ടുള്ളതായും വാട്ടര്‍ അതോറിറ്റിയിലെ പ്രവര്‍ത്തകര്‍ സമ്മതിച്ചിട്ടും ഓഫിസര്‍ അംഗീകരിച്ചില്ല. ദിവസം മൂവായിരത്തിലധികം രൂപയുടെ കുടിവെള്ളമാണ് വിലകൊടുത്ത് വാങ്ങുന്നത്. ഇതുവരെ വെള്ളത്തിന് ചെലവായ പണം ഒരുമാസത്തെ പലചരക്കിന് കൊടുക്കുന്നതിനും മുകളിലാണ്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് വാട്ടര്‍ അതോറിറ്റിയുടെ            അനാസ്ഥകൊണ്ട് ദുരിതത്തിലാകുന്നത്. ഇനിയും ജലവിതരണം തടസ്സപ്പെടുകയാണെങ്കില്‍ അന്തേവാസികളുമായി വാട്ടര്‍ അതോറിറ്റി ഉപരോധിക്കുവാനാണ് ഭാരവാഹികളുടെ തീരുമാനമെന്ന് ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക