|    Jul 25 Tue, 2017 4:28 am
FLASH NEWS

അഗതിമന്ദിരത്തിലെ അന്തേവാസിയെ പീഡിപ്പിക്കാന്‍ ശ്രമം

Published : 25th November 2015 | Posted By: SMR

തളിപ്പറമ്പ്: പട്ടുവം മുതലപ്പാറ സെന്റ്‌ജോസഫ് അഗതിമന്ദിരത്തില്‍ക്കയറി അന്തേവാസിയെ പീഡിപ്പിക്കാന്‍ ശ്രമം. പുന്നാട് സ്വദേശിയായ 20കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. കൂറ്റന്‍ മതിലും കവാടവുമുള്ള സ്ഥാപനത്തിലേക്ക് മതില്‍ ചാടി അകത്തുകയറിയ യുവാവാണ് അതിക്രമം കാട്ടിയത്. യുവതി ഉറങ്ങുകയായിരുന്ന മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ യുവാവ് യുവതിയെ എടുത്ത് പുറത്തെത്തിച്ച് വരാന്തയില്‍ കിടത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സമീപത്തെ മുറിയിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും ഇയാള്‍ യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. മനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന യുവതി താമസിച്ച മുറിയിലാണ് അതിക്രമം. വിവരമറിഞ്ഞ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ എജെ വിനോയിയുടെ നേതൃത്വത്തില്‍ പോലിസ് പരിശോധന നടത്തി അന്വേഷണം തുടങ്ങി. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക