|    Aug 15 Wed, 2018 12:38 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അഖ്‌ലാഖിന്റെ കുടുംബത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞു

Published : 27th August 2016 | Posted By: SMR

അലഹബാദ്: ദാദ്രിയില്‍ ഗോരക്ഷകരുടെ പേരില്‍ ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ അഞ്ചു കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത് അലഹബാദ് ഹൈക്കോടതി തടഞ്ഞു. പശുവിന്റെ ഇറച്ചി സൂക്ഷിച്ചെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ക്കെതിരേ സൂരജ്പൂര്‍ ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം പോലിസ് കേസെടുത്തിരുന്നു. എന്നാല്‍, അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ ജസ്റ്റിസുമാരായ രമേശ് സിന്‍ഹ, പി സി ത്രിപാഠി എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. അഖ്‌ലാഖിന്റെ മകന്‍ ദാനിഷ്, മകള്‍ ഷായിസ്ത, ഭാര്യ ഇഖ്‌റാമര്‍, മാതാവ് അസ്ഹരി, ഭാര്യാസഹോദരി സോന എന്നിവരെ അറസ്റ്റ് ചെയ്യുന്നതിനാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss