|    Dec 16 Sat, 2017 7:14 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അഖ്‌ലാഖിന്റെ കുടുംബത്തിന് എതിരേ എഫ്‌ഐആര്‍

Published : 16th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ദാദ്രി ബിഷാദ ഗ്രാമത്തില്‍ പശുമാംസം വീട്ടില്‍ സൂക്ഷിച്ചെന്നാരോപിച്ച് ഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പശുക്കിടാവിനെ അറുത്ത് മാസം സൂക്ഷിച്ചുവെന്നാണ് കുറ്റം. അയല്‍വാസിയുടെ പരാതിയിലാണു നടപടി. അഖ്‌ലാഖിന്റെ ഭാര്യ ഇക്രമാന്‍, സഹോദരന്‍ ജാന്‍ മുഹമ്മദ് എന്നിവരടക്കമുള്ളവര്‍ പശുക്കിടാവിനെ അറുത്തെന്നും ഗോവധ നിരോധനനിയമപ്രകാരം കേസെടുക്കണമെന്നുമാണു പരാതിക്കാരന്റെ ആവശ്യം. അഖ്‌ലാഖ് വധക്കേസ് പ്രതികളുടെ പിന്തുണയോടെയാണു പരാതി. അതേസമയം, കേസെടുക്കാനുള്ള മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേ അഖ്‌ലാഖിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച അലഹബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക