|    Oct 19 Thu, 2017 8:15 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ കേസെടുക്കാന്‍ ഉത്തരവ്

Published : 15th July 2016 | Posted By: sdq

muhammed aqlakഗ്രേറ്റര്‍ നോയിഡ: വീട്ടില്‍ മാട്ടിറച്ചി സൂക്ഷിച്ചെന്ന പേരില്‍ ദാദ്രിയില്‍ ജനക്കൂട്ടം അടിച്ചുകൊന്ന അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ ഗോവധത്തിനു കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ബിസാദ ഗ്രാമത്തിലെ അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു സംഭവം നടന്ന് ഒരു വര്‍ഷത്തിനു ശേഷമുള്ള നടപടി.
ദാദ്രിയിലെ ബിഷാദ ഗ്രാമനിവാസികളില്‍ ചിലര്‍ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ കേസെടുക്കണമെന്ന ആവശ്യവുമായി കഴിഞ്ഞമാസം 5ന് ഗൗതം ബുധ്‌നഗര്‍ എസ്എസ്പിയെ സമീപിച്ചിരുന്നു. അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തത് മാട്ടിറച്ചിയാണെന്ന് തെളിഞ്ഞാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നായിരുന്നു എസ്എസ്പി ധര്‍മേന്ദ്ര യാദവ് അന്ന് അറിയിച്ചിരുന്നത്. കണ്ടെടുത്തത് പശുവിറച്ചിയാണെന്നു രണ്ടു മാസം മുമ്പ് ഫോറന്‍സിക് ലബോറട്ടറി ഫലം പുറത്തുവന്നു. ഈ റിപോര്‍ട്ടിനെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
യുപി സര്‍ക്കാര്‍ ഏകപക്ഷീയമായി നടപടിയെടുത്തെങ്കിലും കോടതി ഉത്തരവ് നീതി നല്‍കിയിരിക്കുകയാണെന്ന് കേസിലെ പ്രതിയുടെ പിതാവ് സഞ്ജയ് റാണ പറഞ്ഞു. എന്നാല്‍ കോടതിയുടെ ഉത്തരവ് മാനിക്കുന്നുവെന്നും അന്വേഷണം നല്ലരീതിയില്‍ നടക്കണമെന്നുമായിരുന്നു അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദിന്റെ പ്രതികരണം. കഴിഞ്ഞസപ്തംബര്‍ 29നാണ് വീട്ടില്‍ നിന്ന് മാട്ടിറച്ചി കണ്ടെടുത്തുവെന്നാരോപിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍ മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചുകൊന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക