|    Apr 30 Sun, 2017 10:07 pm
FLASH NEWS

അഖിലേഷ് യാദവ് ഭൂരിപക്ഷം തെളിയിക്കണം: ബിജെപി

Published : 24th October 2016 | Posted By: SMR

ലഖ്‌നോ/ ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി (എസ്പി)യില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചിരിക്കെ, യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയോ രാജിവയ്ക്കുകയോ വേണമെന്ന് ബിജെപി. എല്ലാ തുറകളിലും പരാജയപ്പെട്ട എസ്പി മുങ്ങുന്ന കപ്പലാണെന്ന് യുപി ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ രാംനായിക് അഖിലേഷിനോട് ആവശ്യപ്പെടണം. അതുവരെ നയ—പരമായ തീരുമാനങ്ങള്‍ മുഖ്യമന്ത്രി എടുക്കരുത്. ന്യൂനപക്ഷമായ സര്‍ക്കാര്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ല.
സമാജ്‌വാദി പാര്‍ട്ടി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ ഡല്‍ഹിയില്‍ പറഞ്ഞു. മാറ്റം അനിവാര്യമായതിനാല്‍ ജനങ്ങള്‍ എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day