|    Feb 26 Sun, 2017 8:59 am
FLASH NEWS

അഖിലേഷിന് അടുപ്പമുള്ള മന്ത്രിയെ സമാജ്‌വാദി പാര്‍ട്ടി പുറത്താക്കി

Published : 27th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മുലായംസിങ് യാദവിന്റെ ഇടപെടല്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടാക്കിയതിനു പിന്നാലെ പാര്‍ട്ടിയില്‍ വീണ്ടും പ്രതിസന്ധി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അടുപ്പക്കാരനും മന്ത്രിയുമായ തേജ് നാരായണ്‍ പാണ്ഡേ എന്ന പവന്‍ പാണ്ഡേയെ പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ സിങ് യാദവ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
ഇയാളെ മന്ത്രിസ്ഥാനത്തുനിന്നു നീക്കണമെന്ന് ശിവ്പാല്‍ യാദവ് അഖിലേഷിനോടും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചു പാണ്ഡേ തന്റെ മുഖത്തടിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന വിധാന്‍ പരിഷത്ത് അംഗം കൂടിയായ അശു മാലികിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി. അച്ചടക്ക നടപടിയുടെ ഭാഗമായി ആറു വര്‍ഷത്തേക്കാണ് പുറത്താക്കിയതെന്ന് ശിവ്പാല്‍ സിങ് യാദവ് വ്യക്തമാക്കി.
വിവാദങ്ങള്‍ക്കിടെ ഇന്നലെ അഖിലേഷ് യാദവ് ഗവര്‍ണര്‍ രാം നായികുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടായ സാഹചര്യത്തില്‍ അഖിലേഷിനു സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ബിജെപി ആരോപിച്ച സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
വിശ്വാസവോട്ടു തേടേണ്ട സാഹചര്യമില്ലെന്ന് അഖിലേഷ് ഗവര്‍ണറെ അറിയിച്ചു. 403 അംഗ സഭയില്‍ 224 എംഎല്‍എമാരാണ് എസ്പിക്കുള്ളത്. 185 പേര്‍ മുഖ്യമന്ത്രി അഖിലേഷിനെ നേരിട്ട് പിന്തുണയ്ക്കുന്നവരാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക