|    Apr 29 Sat, 2017 5:18 am
FLASH NEWS

അഖിലേഷിന്റെ രഥയാത്ര തുടങ്ങി

Published : 4th November 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തുന്ന രഥയാത്രയ്ക്ക് ഐക്യത്തോടെ തുടക്കം. സാമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ് യാദവാണ് സംസ്ഥാന അധ്യക്ഷന്‍ ശിവപാല്‍ യാദവിന്റെ സാന്നിധ്യത്തില്‍ രഥയാത്ര ഫഌഗ്ഓഫ് ചെയ്തത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന സന്ദേശം നല്‍കിയാണ് അഖിലേഷ് യാദവിനെയും ശിവപാല്‍ യാദവിനെയും ഇരുവശത്തുമിരുത്തി മുലായം വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
അഖിലേഷിന് ക്ഷേമം ആശംസിച്ച ശിവപാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം എന്ന് പ്രസ്താവിച്ചു. തന്റെ നാല്‌വര്‍ഷത്തെ വികസനനേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന രഥയാത്രയില്‍ പങ്കെടുക്കുന്ന യുവാക്കള്‍ക്ക് അഖിലേഷ് പ്രത്യേകം നന്ദി പ്രകടിപ്പിച്ചു.യാത്രയില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day