|    Jun 23 Fri, 2017 9:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഖിലേഷിന്റെ ജനതാ ദര്‍ബാറില്‍ തിക്കുംതിരക്കും; ആറുപേര്‍ക്ക് പരിക്ക്

Published : 31st October 2016 | Posted By: SMR

ഇറ്റാവ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ജന്‍മഗ്രാമമായ സെയ്ഫായില്‍ സംഘടിപ്പിച്ച ജനതാ ദര്‍ബാര്‍ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷനുംപെടും. പൊതുമരാമത്ത്‌വകുപ്പ് അതിഥിമന്ദിരത്തിനു പുറത്തായിരുന്നു ജനതാ ദര്‍ബാര്‍ സംഘടിപ്പിച്ചത്. പരിപാടിക്ക് വന്‍ ജനക്കൂട്ടം എത്തിയിരുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അതിഥിമന്ദിരത്തിന്റെ പ്രധാന കവാടം അടച്ചിരുന്നു. എന്നാല്‍ ഒരു വിഐപി കാറിന് വഴിയൊരുക്കാന്‍ കവാടം തുറന്നപ്പോള്‍ ജനങ്ങള്‍ അകത്തേക്ക് ഇരച്ചുകയറിയതാണു തിരക്കുണ്ടാവാന്‍ കാരണം.കനൗജ് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ സന്തോഷ് യാദവ് അടക്കമുള്ളവര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഒരാള്‍ക്ക് തലയ്ക്കാണു പരിക്ക്. ചില മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ സയ്ഫായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക