|    Mar 26 Sun, 2017 10:38 pm
FLASH NEWS

അഖിലേഷിനോട് കൂറുപുലര്‍ത്തുന്ന ഏഴ് പേരെ ശിവ്പാല്‍ പുറത്താക്കി

Published : 20th September 2016 | Posted By: SMR

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടിയിലെ പോരിന് ശമനമായെന്ന റിപോര്‍ട്ടുകള്‍ക്കിടെ സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശിവ്പാല്‍ യാദവ് ആറ് യുവ നേതാക്കളെ പുറത്താക്കി. പാര്‍ട്ടിയിലും കുടുംബത്തിലും നിലനില്‍ക്കുന്ന പോര് കൂടുതല്‍ വഷളാക്കുന്നതാണ് ശിവ്പാലിന്റെ നീക്കം.
മൂന്ന് നിയമസഭാ അംഗങ്ങള്‍ ഉള്‍പ്പെടെ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് കൂറുപുലര്‍ത്തുന്നവരാണ് പുറത്താക്കപ്പെട്ടത്. പാര്‍ട്ടി നേതാവ് മുലായം സിങിനെതിരേ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് പുറത്താക്കല്‍. സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ശിവ്പാല്‍ ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട മുലായമുമായി വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും ആരോപിച്ച് എസ്പി ദേശീയ സെക്രട്ടറി രാം ഗോപാല്‍ യാദവിന്റെ മരുമകനും നിയമസഭാ അംഗവുമായ അരവിന്ദ് പ്രതാപിനെയും ശിവ്പാല്‍ പുറത്താക്കിയിരുന്നു.
നേരത്തേ അഖിലേഷ് യാദവ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും മന്ത്രിസഭയില്‍ കൈയാളിയ പ്രധാന വകുപ്പുകളില്‍ ചിലത് എടുത്തുമാറ്റുകയും ചെയ്തതില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും രാജിവച്ചതായി ശിവ്പാല്‍ പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വലിക്കുകയുമായിരുന്നു.
കുടുംബത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്ന തീരുമാനമായാണ് രാഷ്ട്രീയ നീരിക്ഷകര്‍ ശിവ്പാലിന്റെ നീക്കത്തെ വിലയിരുത്തുന്നത്. ശിവ്പാലിനെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തിരികെ എടുത്തതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്ന് കരുതിയിരുന്നതാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക