|    Mar 27 Mon, 2017 2:18 pm
FLASH NEWS

അഖിലേന്ത്യ കിസാന്‍സഭ 19ാം സംസ്ഥാന സമ്മേളനം 29ന് തുടങ്ങും

Published : 24th September 2016 | Posted By: SMR

ആലപ്പുഴ: അഖിലേന്ത്യ കിസാന്‍സഭ 19ാം സംസ്ഥാന സമ്മേളനം 29 മുതല്‍ ഒക്‌ടോബര്‍ 1 വരെ ആലപ്പുഴയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 29ന് വൈകിട്ട് 4ന് ടി വി തോമസ് സ്മാരക ടൗണ്‍ഹാളില്‍ ഇപ്റ്റ അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍. വൈകീട്ട് 5ന് കര്‍ഷകറാലി. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
കിസാന്‍സഭ ദേശിയ ജനറല്‍ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജാന്‍, കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, ഭക്ഷ്യമന്ത്രി പി തിലോത്തമന്‍, സത്യന്‍ മൊകേരി, ടി പുരുഷോത്തമന്‍, പി പ്രസാദ് തുടങ്ങിയവര്‍ സംസാരിക്കും. അഡ്വ. ജോയിക്കുട്ടി ജോസ് സ്വാഗതവും വി എം ഹരിഹരന്‍ നന്ദിയും പറയും. 30ന് രാവിലെ 10ന് ടി വി തോമസ് സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശിയ ജനറല്‍ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജാന്‍ ഉദ്ഘാടനം ചെയ്യും. ടി ജെ ആഞ്ചലോസ് സ്വാഗതം പറയും. ബി കെ എം യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണന്‍ സംസാരിക്കും.
വൈകിട്ട് 5.30ന് ‘പുത്തന്‍കാര്‍ഷിക കേരളത്തിനായി പ്രശ്‌നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. സത്യന്‍ മൊകേരി അധ്യക്ഷനാകും. എന്‍ സുകുമാരപിള്ള സ്വാഗതം പറയും. വനം വകുപ്പ് മന്ത്രി കെ രാജു, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി എം എല്‍ എ, പ്ലാനിംഗ് ബോര്‍ഡ് അംഗം രവിമാമ്മന്‍, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍വര്‍ഗ്ഗീസ് കല്‍പ്പകവാടി തുടങ്ങിയവര്‍ സംസാരിക്കും. എന്‍ സുകുമാരപിള്ള സ്വാഗതവും സി രാധാകൃഷ്ണന്‍ നന്ദിയും പറയും. ഒക്‌ടോബര്‍ ഒന്നിന് പ്രതിനിധി സമ്മേളനം സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി, പ്രസിഡന്റ് വി ചാമുണ്ണി, സംഘാടക സമിതി ചെയര്‍മാന്‍ ടി ജെ ആഞ്ചലോസ്, ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോയിക്കുട്ടി ജോസ്, സംസ്ഥാന സെക്രട്ടറി എന്‍ രവീന്ദ്രന്‍, എന്‍ സുകുമാരപിള്ള പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക