|    Dec 14 Fri, 2018 9:31 pm
FLASH NEWS

അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ:് തിളക്കമാര്‍ന്ന വിജയവുമായി സേബ

Published : 5th June 2018 | Posted By: kasim kzm

മുക്കം: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ മികച്ച വിജയവുമായി കൊടിയത്തൂര്‍കാരി സേബ. 13 ലക്ഷം പേര്‍ എഴുതിയ പരീക്ഷയില്‍ ജനറല്‍ പട്ടികയില്‍ 99 ഉം ഒബിസി പട്ടികയില്‍ 14-ാം റാങ്കുമായി അഖിലേന്ത്യാ തലത്തില്‍ തന്നെ ഈ നാട്ടിന്‍ പുറത്തുകാരി ഉന്നത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
കൊടിയത്തൂര്‍ ജിഎംയൂപി സ്‌കൂള്‍, പിടിഎം ഹൈസ്‌കൂള്‍, ചേന്നമംഗലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ പൊതു വിദ്യാലയങ്ങളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച സേബ ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് ( നെറ്റ് ) പരീക്ഷയില്‍ തിളക്കമുള്ള വിജയം സ്വന്തമാക്കി ആതുര സേവന പരിശീലനത്തിന് തിരെഞ്ഞെടുക്കപ്പെട്ടത് പൊതു വിദ്യാലയങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായി.
കേരളത്തില്‍ അഡ്മിഷന് വേണ്ടി തയ്യാറാക്കുന്ന പട്ടികയില്‍ സേബ മൂന്നാം റാങ്ക്കാരിയാവും. ആരോഗ്യ വകുപ്പില്‍ നിന്ന് സ്‌റ്റോര്‍ സൂപ്രണ്ട് ആയി റിട്ടയര്‍ ചെയ്ത വെസ്റ്റ് കൊടിയത്തൂര്‍ മാളിയേക്കല്‍ എം എ മുഹമ്മെദിന്റെയും ഓമാനൂര്‍ പൊന്നാട് സുബൈദയും മകളാണ് . സേബയുടെ മൂന്ന് സഹോദരിമാരും ഡോക്ടര്‍മാരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss