|    Feb 23 Thu, 2017 7:59 am
FLASH NEWS

അഖിലേന്ത്യാ ഫ്‌ളെഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

Published : 19th November 2016 | Posted By: SMR

ചാവക്കാട്: നാടും നഗരവും ഇനി കാല്‍പന്തു കളിയുടെ ലഹരിയില്‍. പ്രചര ചാവക്കാട് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫ്‌ളൈഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഇന്ന് തുടക്കമാവുമെന്ന് ഭാരവാഹികള്‍ ചാവക്കാട് പ്രസ് ക്ലബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെവന്‍സ് ഫുട്‌ബോള്‍ രംഗത്ത് പേരെടുത്ത 16 ടീമുകള്‍ ഏറ്റുമുട്ടുന്ന ഫുട്‌ബോള്‍ മാമാങ്കം വൈകീട്ട് ആറ് മണിക്ക് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, പി ടി കുഞ്ഞുമുഹമ്മദ്, നടന്‍ സുരേഷ് കൃഷ്ണ, ടി എസ് പട്ടാഭിരാമന്‍, സി കെ വേണു, എം എ ഉസ്മാന്‍, ചാവക്കാട് സിഐ കെ ജി സുരേഷ്, എം കൃഷ്ണദാസ്, കെ ഡി വീരമണി, സി എച്ച് റഷീദ്, കെ കെ സുധീരന്‍, ദയാനന്തന്‍ മാമ്പുള്ളി സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് രാത്രി എട്ടിന് നടക്കുന്ന പ്രദര്‍ശന മല്‍സരത്തില്‍ പ്രചര ചാവക്കാടും എഫ്‌സി കേരള സെവന്‍സും ഏറ്റുമുട്ടും. പ്രദര്‍ശന മല്‍സരം സൗജന്യമായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രി എട്ടു മണിക്ക് മല്‍സരങ്ങള്‍ ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ വി അബ്ദുല്‍ ഹമീദ്, എ എച്ച് അക്ബര്‍, പി എം അബ്ദുല്‍ ജാഫര്‍, പി കെ അന്‍വര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക