|    Mar 24 Fri, 2017 7:44 pm
FLASH NEWS

അഖിലേന്ത്യാ കരകൗശല മേള ‘സുരഭിക്ക് ‘ തുടക്കം

Published : 11th January 2017 | Posted By: fsq

 

പാലക്കാട്:സംസ്ഥാന ഹാന്‍ഡിക്രാഫ്റ്റ്‌സ് അപ്പെക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന അഖിലേന്ത്യാ കരകൗശല മേള ‘സുരഭിക്ക് തുടക്കമായി. മേളയില്‍ രാജസ്ഥാന്‍, യൂ പി, മധ്യപ്രദേശ്, ആന്ധ്ര, കര്‍ണ്ണാടക , തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കരകൗശല ഉല്‍പ്പന്നങ്ങളും കൈത്തറി തുണിത്തരങ്ങളും ആഭരണങ്ങളുമാണ്,  പ്രദര്‍ശനത്തിനും വില്പനയ്ക്കുമുള്ളത്. കോര്‍ട്ട് റോഡിലുള്ള തൃപ്തി ഹാളില്‍ ജനുവരി 19 വരെയാണ് പ്രദര്‍ശനവും വില്പനയും രാവിലെ 10  മുതല്‍  വൈകീട്ട് എട്ട് വരെയുള്ള മേളയില്‍ പ്രവേശനം സൗജന്യമാണ്. മേള  പാലക്കാട് സബ്് കലക്റ്റര്‍ അഫ്‌സാന പര്‍വീന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ആര്‍ടിഒ  എന്‍ ശരവണന്‍ ആദ്യ വില്പന നടത്തി.  ഡയറക്ടര്‍ എം മായാണ്ടി അധ്യക്ഷനായ പരിപാടിയില്‍ നഗരസഭ കൗണ്‍സിലര്‍ എം മോഹന്‍ ബാബു, മാനേജര്‍ അനില്‍ മാധവ് തുടങ്ങിയവര്‍ പങ്കെടുത്തു.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക