|    Jan 23 Mon, 2017 10:26 pm

അഖിലകേരള വടംവലി മല്‍സരം: ആഹാ എടപ്പാള്‍ ചാംപ്യന്‍മാര്‍

Published : 7th October 2016 | Posted By: Abbasali tf

ആനക്കര: ഫ്‌ളഡ് ലൈറ്റിന്റെ നിറവില്‍ കപ്പൂര്‍ പഞ്ചായത്തിലെ കൊള്ളനൂരിലുളള കാലിചന്തയില്‍ നടന്ന അഖിലകേരള കൊള്ളനൂര്‍ ചന്ത വടംവലി ചാംപ്യന്‍ഷിപ്പില്‍ ആഹാ എടപ്പാള്‍ ഒന്നാം സ്ഥാനം നേടി. ഗ്രാന്റ് സ്റ്റാര്‍ പുളക്കല്‍ രണ്ടാം സ്ഥാനവും ലാസ് കോളിയാടി വയനാട് മൂന്നാം സ്ഥാനവും നേടി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 38 പ്രമുഖ ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. ആദ്യദിനത്തില്‍ 455 കിലോ വിഭാഗത്തിലാണ് മല്‍സരം നടന്നത്.  മുപ്പതിനായിരത്തില്‍ തുടങ്ങിയ രണ്ടായിരത്തി അഞ്ഞൂറില്‍ അവസാനിക്കുന്ന 20 സമ്മാനങ്ങളാണ് മല്‍സരത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് നല്‍കിയത്. ഗാലറി സൗകര്യത്തില്‍ അയ്യായിരം കാണികളാണ് മല്‍സരം കാണാനെത്തിയത്. വടം വലി മല്‍സരത്തില്‍ കേരളത്തില്‍ അറിയപ്പെടുന്ന പ്രമുഖ ടീമായ ആഹാ ഫ്രണ്ട്‌സ് എടപ്പാളാണ് മല്‍സരത്തിന് നേതൃത്വം നല്‍കുന്നത്. സെയ്ഫു (പപ്പന്‍ ), ബനാത്ത്, നൗഷാദ്, മുഹമ്മദ്, പ്രജിത്,സണ്ണി, ഷംസീര്‍, കോച്ചും പരിശീലനകനുമായ സാദത്ത് എടപ്പാള്‍, ഫഹറുദീന്‍ വട്ടംകുളം എന്നിവര്‍ അടങ്ങുന്നതാണ് ആഹാ എടപ്പാള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക