|    Nov 21 Tue, 2017 5:47 pm
FLASH NEWS
Home   >  National   >  

അക്ഷര്‍ധാം ക്ഷേത്രാക്രമണം: അബ്ദുല്‍ റാഷിദ് അജ്മീരി പിടിയില്‍

Published : 4th November 2017 | Posted By: shins

അഹമ്മദാബാദ്: 2002ല്‍ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ആക്രമണം നടന്ന സംഭവത്തില്‍ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്നയാള്‍ അറസ്റ്റില്‍. അബ്ദുല്‍ റാഷിദ് അജ്മീരിയാണ് പിടിയിലായത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ചാണ് അജ്മീരി പിടിയിലായതെന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡിസിപി ദീപന്‍ ഭദ്രന്‍ അറിയിച്ചു. ക്ഷേത്രത്തില്‍ ആക്രമണം നടത്താന്‍ ലശ്കര്‍ ഇ ത്വയ്യിബയ്ക്ക് സഹായം ചെയ്തത് അജ്മീരിയാണെന്നും ആക്രമണം നടക്കുന്നതിനു മുമ്പ് അജ്മീരി വിദേശത്തേക്ക് കടക്കുകയായിരുന്നെന്നുമാണ് പോലീസ് പറയുന്നത്. സഹോദരനെ കാണാന്‍ അജ്മീരി സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. 2002 ല്‍ നടന്ന ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും 80 പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക