|    May 29 Mon, 2017 3:43 am
FLASH NEWS

അക്ഷര്‍ധാം കേസില്‍ വെറുതെവിട്ടയാളെ പശുവിനെ കൊന്നെന്നാരോപിച്ച് ജയിലിലടച്ചു

Published : 21st September 2016 | Posted By: mi.ptk

akshardam

അഹമ്മദാബാദ്: അക്ഷര്‍ധാം ക്ഷേത്രാക്രമണക്കേസില്‍ സുപ്രീംകോടതി വെറുതെവിട്ടയാളെ ഗോവധം ആരോപിച്ച് ഗുജറാത്ത് സര്‍ക്കാര്‍ ജയിലിലിലടച്ചു. 2002ലെ അക്ഷര്‍ധാം ക്ഷേത്രാക്രമണക്കേസില്‍ പതിനൊന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സുപ്രീം കോടതി വിട്ടയച്ചതിനെതുടര്‍ന്ന് പുറത്തിറങ്ങിയ ചാന്ദ് ഖാന്‍ എന്നറിയപ്പെടുന്ന ഷാന്‍ ഖാനെയാണ് ജയിലടച്ചത്. കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്ന ഷാന്‍ ഖാനെ കഴിഞ്ഞ ജൂണിലാണ് ഗോവധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. പിലിബിത്തിലെ ബീസല്‍പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.കഴിഞ്ഞ ജൂണ്‍ 15ന് അതീഖ്, ഫൈസല്‍ എന്നിവര്‍ക്കൊല്ലം ഷാന്‍ ഖാന്‍ 500 കിലോഗ്രാം പശുവിറച്ചി കടത്തിയെന്നാണ് ആരോപണം. വാഹനപരിശോധനക്കിടെ ഇവര്‍ക്കെതിരെ ഗോവധക്കുറ്റം ചുമത്തുകയായിരുന്നു.ജയിലില്‍നിന്നും പുറത്തിറങ്ങി രണ്ട് വര്‍ഷം തികയും മുന്‍പേയാണ് ഗോവധമാരോപിച്ച് ഗുജറാത്ത് പോലീസ് ഷാന്‍ ഖാനെ അറസ്റ്റ് ചെയ്തത്.
അതേസമയം, ഷാന്‍ ഖാന്റെ അറസ്റ്റിനെതിരെ കുടുംബം രംഗത്തെത്തി. അക്ഷര്‍ധാം കേസില്‍ പ്രതിയായിരുന്നതിനാലും മുസ്‌ലിം ആയതിനാലുമാണ് ഷാനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ അക്ഷര്‍ധാം കേസുമായി ബന്ധപ്പെട്ട് ജയില്‍വാസമനുഭവിച്ചയാളാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പോലീസിന്റെ വാദം.
2002 സെപ്തംബര്‍ രണ്ടിനാണ് അക്ഷര്‍ധാം ക്ഷേത്ര കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്. ഇതില്‍ 33 പേര്‍ കൊല്ലപ്പെടുകയും 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2003ലാണ് കേസുമായി ബന്ധപ്പെട്ട് ഷാന്‍ ഖാന്‍ അറസ്റ്റിലായത്. വിചാരണ കോടതി നേരത്തെ പ്രതികള്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. വിധി ഗുജറാത്ത് ഹൈകോടതി ശരിവക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഷാന്‍ ഖാന്‍ അടക്കം അഞ്ച് പേരുടെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്  സാധിക്കാത്തതിനാല്‍ സുപ്രീംകോടതി മുഴുവന്‍ പ്രതികളെയും വെറുതെവിടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day