|    Nov 17 Sat, 2018 9:28 pm
FLASH NEWS

അക്ഷരലക്ഷം; സാക്ഷരതാ പരീക്ഷയില്‍ ജില്ലയില്‍ നിന്ന് 4635 പേര്‍ പങ്കെടുത്തു

Published : 6th August 2018 | Posted By: kasim kzm

മലപ്പുറം: കേരള സംസ്ഥാന സാക്ഷരതാമിഷന്റെ കീഴില്‍ നടന്നുവരുന്ന നിരക്ഷരതാ നിര്‍മാജന പദ്ധതിയായ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷ ജില്ലയില്‍നിന്ന്് 4635 പേര്‍ എഴുതി. പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10ന്് വേങ്ങര കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ എടക്കാപറമ്പ് എല്‍പി സ്‌കൂളില്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ചക്കി എന്ന പഠിതാവിന് ചോദ്യപേപ്പര്‍ നല്‍കി നിര്‍വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ഹഖ്, കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ പി സരോജിനി പങ്കെടുത്തു.
സാക്ഷരതാപരീക്ഷയില്‍ പങ്കെടുത്തത് കൂടുതലും സ്ത്രീകളാണ് 3841, പുരുഷന്മാര്‍ 794 പട്ടികജാതിക്കാര്‍ 1274, പട്ടികവര്‍ഗക്കാര്‍ 106 പേരുമാണ്. പരീക്ഷ എഴുതിയതില്‍ പ്രായം കൂടിയ പഠിതാവ് മലപ്പുറം ബ്ലോക്കിലെ എണ്‍പത്തെട്ടുവയസുള്ള കാര്‍ത്ത്യായിനിയാണ്. പ്രായം കുറഞ്ഞ പഠിതാവ് അരിക്കോട് ബ്ലോക്കില്‍ നിന്നു പരീക്ഷ എഴുതിയ ഇരുപതുകാരന്‍ മുന്‍സിഫ് റഹ്മാനും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ജില്ലാപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ വി സുധാകരന്‍ എന്നിവര്‍ പരീക്ഷ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ 173 പരീക്ഷാകേന്ദ്രങ്ങളില്‍ വച്ചാണ് പരീക്ഷ സംഘടിപ്പിച്ചത്.
പഠിതാക്കള്‍ക്ക് ആവശ്യമായ ലഘുഭക്ഷണം, യാത്രാസൗകര്യങ്ങള്‍ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ലഭ്യമാക്കി. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് തുടര്‍പഠനത്തിനുള്ള എല്ലാ അവസരവും ലഭ്യമാക്കുമെന്ന് ജില്ലാ സാക്ഷരതാമിഷ്യന്‍ കോര്‍ഡിനേറ്റര്‍ സജി തോമസ് അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss