|    Nov 19 Mon, 2018 12:32 pm
FLASH NEWS

അക്ഷരലക്ഷം സാക്ഷരതാ പരീക്ഷ ഇന്ന്്്

Published : 5th August 2018 | Posted By: kasim kzm

മലപ്പുറം: അവശേഷിക്കുന്ന നിരക്ഷരരെയും സാക്ഷരരാക്കുക എന്ന ലക്ഷ്യവുമായി സാക്ഷരതാ മിഷന്‍ ആരംഭിച്ച അക്ഷരലക്ഷം പരിപാടിയുടെ പരീക്ഷ ഇന്നു ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അടിസ്ഥാന സാക്ഷരത മുതല്‍ ഹയര്‍ സെക്കന്റഡറി തുല്യതാ കോഴ്‌സ് വരെയുള്ള സാക്ഷരതാ തുടര്‍വിദ്യാസ പരിപാടികള്‍ സാക്ഷരതാ മിഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നുണ്ട്്.
സംസ്ഥാനം സമ്പൂര്‍ണ സാക്ഷരത നേടിയെങ്കിലും തുടര്‍ച്ചയായ എഴുത്തും വായനയും ഇല്ലാത്തതു മൂലമോ മറ്റു കാരണങ്ങളാലോ അക്ഷരങ്ങള്‍ മറന്നു പോയവരെയും അക്ഷരമറിയാത്തവരെയും അക്ഷരം പഠിപ്പിക്കുന്നിതിനുള്ള പദ്ധതിയാണ് അക്ഷര ലക്ഷം. ഈ വര്‍ഷം ആദ്യം മിഷന്‍ നടത്തിയ സര്‍വേയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 12 ലക്ഷം നിരക്ഷരരുള്ളതായി കണ്ടെത്തിയിരുന്നു. ഇതിനെ മറികടക്കാനായാണ് മിഷന്റെ കീഴില്‍ അക്ഷരലക്ഷം എന്ന പേരില്‍ നിരക്ഷരതാ നിര്‍മാര്‍ജന പദ്ധതി ആരംഭിച്ചത്.
ആദ്യഘട്ടത്തില്‍ സാക്ഷരതാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളില്‍ സര്‍വേ നടത്തിയാണ് പഠിതാക്കളെ കണ്ടെത്തിയത്. ആറു മുതല്‍ 75 വയസ്സു വരെയുള്ളവരെ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തിയിരുന്നത്. ഉയര്‍ന്ന പ്രായപരിധിയില്ല. പ്രേരക്മാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ തിരഞ്ഞെടുത്ത ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തി ല്‍ നൂറു മണിക്കൂര്‍ പഠന സമയത്തോടെ നാല് മാസത്തെ സാക്ഷരതാക്ലാസുകള്‍ പഠിതാക്കളുടെ സൗകര്യാര്‍ഥം സംഘടിപ്പിച്ചു.
ജില്ലയില്‍ പരീക്ഷയില്‍ 173 കേന്ദ്രങ്ങളിലായി 5588 പേര്‍ പരീക്ഷ എഴുതുന്നു. ഇന്നു രാവിലെ പത്തു മുതല്‍ 12 വരെ നടക്കുന്ന പരീക്ഷയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ എടക്കാപ്പറമ്പ് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ചോദ്യപ്പേപ്പര്‍ നല്‍കി നിര്‍വഹിക്കു—ം. 40 മാര്‍ക്കിന്റെ എഴുത്തു പരീക്ഷ, 30 മാര്‍ക്കിന്റെ വായനാ പരിശോധന, 30 മാര്‍ക്കിന്റെ കണക്ക് എന്നിവയാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയിക്കാന്‍ ആവശ്യമായ മിനിമം മാര്‍ക്ക് 30 ആണ്. സംസ്ഥാന സാക്ഷരതാ മിഷന്‍ തയാറാക്കിയ പുതിയ പാഠപുസ്തകം ഉപയോഗിച്ചുള്ള ആദ്യപരീക്ഷ കൂടിയാണിത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി ബ്ലോക്കിലാണ്.
പ്രതികൂല സാഹചര്യങ്ങള്‍ മൂലം പഠനം നഷ്ടപ്പെട്ടവര്‍ക്ക് പഠനം ആരംഭിക്കുന്നതിനും അക്ഷരലക്ഷത്തിലൂടെ സാധിക്കുന്നു. അക്ഷരലക്ഷം പരീക്ഷ പാസാകുന്നവര്‍ക്ക് നാലാം തരം മുതലുള്ള തുല്യതാ തുടര്‍ പഠനത്തിന് സാക്ഷരതാമിഷന്‍ സൗകര്യമൊരുക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന് ശേഷം കേരളം മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് കുടിയാണ് സാക്ഷ്യം വഹിക്കുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss