|    Nov 14 Wed, 2018 10:39 am
FLASH NEWS

അക്ഷരമുറ്റത്തെത്തിയത് 21,000 കുരുന്നുകള്‍

Published : 2nd June 2017 | Posted By: fsq

 

കാക്കനാട്: ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 21,000 ത്തോളം കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി എ സന്തോഷ് പറഞ്ഞു. അക്ഷര മുറ്റത്തേക്ക് പുതിയ പ്രതീക്ഷയുമായി വിരുന്നെത്തിയ കുരുന്നുകള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പാണ് സ്‌കൂള്‍ അധ്യാപകരുടെയും മുതിര്‍ന്ന കുട്ടികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഒരുക്കിയത്. വര്‍ണശബളമായ ക്ലാസ് മുറികളും പ്രവേശനോല്‍സവ ഗാനങ്ങളുമെല്ലാമായി ആഘോഷമായിട്ടാണ് 14 സബ്ജില്ലകളിലെയും എണ്ണൂറോളം സ്‌കൂളുകളില്‍ പ്രവേശനോല്‍സവം സംഘടിപ്പിച്ചിരുന്നതെന്നും ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ മുഴുവന്‍ കുട്ടികളുടെയും കൃത്യമായ കണക്ക് ആറാമത്തെ പ്രവൃത്തിദിവസാമായിരിക്കും കണക്കാക്കുകയെന്നും അദ്ദേഹം അറിയിച്ചു.സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അങ്കമാലി വിദ്യഭ്യാസ ഉപജില്ലയിലെ കറുകുറ്റി പാലിശേരി ഗവ.ഹൈസകൂളില്‍ നടന്നു. രാവിലെ 10 ന് റോജി ജോണ്‍ എംഎല്‍എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു പ്രവേശനോല്‍സവം സംഘടിപ്പിച്ചത്. പ്ലാവില തൊപ്പിയും അക്ഷരകുപ്പായവും നല്‍കി പുതിയ കുരുന്നുകളെ വരവേറ്റു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയുള്ള ഘോഷയാത്രയ്ക്കു ശേഷം വിശിഷ്ടാതിഥികളും കുട്ടികളും ഒരുമിച്ച് വാഴപ്പിണ്ടിയില്‍ തീര്‍ത്ത നിലവിളക്കില്‍ ദീപം തെളിച്ചു. ഒന്നാം ക്ലാസില്‍ 68 കുട്ടികളും എല്‍കെജി യുകെജി വിഭാഗത്തില്‍ 120 കുട്ടികളുമാണ് ഇവിടെ പ്രവേശനം നേടിയത്. പാഠപുസ്തക വിതരണവും സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. തുടര്‍ന്ന് കുട്ടികളും രക്ഷിതാക്കളുമടക്കം 1500 പേര്‍ക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.കളമശ്ശേരി: രണ്ടുമാസത്തെ അവധിക്കാലം കഴിഞ്ഞ് ഇന്നലെ വിദ്യാലയങ്ങള്‍ തുറന്നപ്പോള്‍ നടത്തിയ സ്‌കൂള്‍ പ്രവേശനോല്‍സവം വിദ്യാര്‍ഥികള്‍ക്ക് ആവേശമായി. കളമശ്ശേരി എച്ച്എംടി എഡ്യുക്കേഷനല്‍ സൊസൈറ്റി ഹൈസ്‌കൂളില്‍ നടത്തിയ പ്രവേശനോല്‍സവം വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എ എം അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. തൃക്കാക്കര ഗവ.എല്‍പി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം നഗരസഭ ചെയര്‍പേഴ്‌സന്‍ ജെസ്സി പീറ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സബീന ജബ്ബാര്‍, നഗരസഭാ കൗണ്‍സിലര്‍ ഹെന്നി ബേബി പങ്കെടുത്തു. ഏലൂര്‍ കുറ്റിക്കാട്ടുകര ഗവ.യുപി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം ഏലൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ചന്ദ്രമതി കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ സിജി ബാബു, വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോന്‍സ കോയിക്കര തുടങ്ങിയവര്‍ പങ്കെടുത്തു. വൈപ്പിന്‍: വൈപ്പിന്‍ ഉപജില്ലാതല പ്രവേശനോല്‍സവം ഞാറയ്ക്കല്‍ ഗവ.ഫിഷറീസ് വിദ്യാലയ അങ്കണത്തില്‍  എസ് ശര്‍മ്മ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈപ്പിന്‍ എഇഒ കെ പി അബ്ദുല്‍ നസീര്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് എം കെ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നവവിദ്യാലയ വര്‍ഷ സന്ദേശം വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷിയും പാഠപുസ്തക വിതരണ ഉദ്ഘാടനം ഞാറയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷില്‍ഡ റിബേരോയും പഠന നേട്ടങ്ങള്‍ പ്രകാശനം വൈപ്പിന്‍ ബിപിഒ ബിആര്‍സി ഉഷയും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ റോസ്‌മേരി ലോറന്‍സ്, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത ചന്ദ്രബോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മണി സുരേന്ദ്രന്‍ ഹെഡ്മിസ്ട്രസ് ആശാലത സംസാരിച്ചു. എടവനക്കാട് ഹിദായത്തുല്‍ ഇസ്‌ലാം സ്‌കൂളില്‍ നടന്ന പഞ്ചായത്ത് തല പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെയു ജീവന്‍ മിത്ര നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ കെ ജമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മനാഫ് മനേഴത്ത, എടവനക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുബെന്നി, വാര്‍ഡ് മെംബര്‍മാരായ അഡ്വ.ഷെറിവഹാബ്, കെ ജെ ആല്‍ബി, പിടിഎ പ്രസിഡന്റ് ടി എ അബ്ദുല്‍ ലത്തീഫ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ ഐ ആബിദ, പ്രധാനാധ്യാപിക കെ കെ നസി സംസാരിച്ചു.എടവനക്കാട് എസ്ഡിപിവൈ കെപിഎംഎച്ച്എസ്, എടവനക്കാട് ഗവ.യുപിസ്‌കൂള്‍, സെന്റ്. അംബ്രോസ്, വാച്ചാക്കല്‍ എസ്പി സഭാ എല്‍പിപിഎസ്, പള്ളത്താംകുളങ്ങര പിബിഡിഎല്‍പിഎസ് എന്നീ സ്‌കൂളുകളിലും പ്രവേശനോല്‍സവം നടന്നു. ചെറായി രാമവര്‍മ്മ യൂനിയന്‍ ഹൈസ്‌കൂളിലെ പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടകരുടെ സവിശേഷതകൊണ്ട് പരിപാടി വ്യത്യസ്തമായി. നവാഗതരായ വിദ്യാര്‍ഥികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. പിടിഎ പ്രസിഡന്റ് ഡി എന്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍ ആര്‍ ദീപക്, നോബി കുഞ്ഞപ്പന്‍, സ്മിത സി എം, ആദിത്യ കെ ജെ, മേഘ വിജയന്‍ സംസാരിച്ചു. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രധാനാധ്യാപിക കെ ബി ഷീബ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ചെറായി ചക്കരക്കടവ് ഗവ. എല്‍പി സ്‌കൂളില്‍ നടന്ന പള്ളിപ്പുറം പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ  ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എന്‍ ജെ ഗിരീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള ഹൈക്കോടതി സ്റ്റാഫ് പ്രതിനിധി രാജന്‍, ജോ. രജിസ്ട്രാര്‍ ഡി ജി സുരേഷ്, ഹെഡ്മിസ്ട്രസ് മേളി ഫിഗരാദോ, വാര്‍ഡ് മെംബര്‍ സുനിത പ്രസാദ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധിക സതീഷ്, സമുദായചന്ദ്രിക സഭ പ്രസിഡന്റ് എംഎല്‍ അരവിന്ദാക്ഷന്‍ സംസാരിച്ചു. അശോക് മേനോന്‍ (രജിസ്ട്രാര്‍ ജനറല്‍) സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.കാലടി: മേഖലയില്‍ വിവിധ സ്‌കൂളുകളില്‍ പ്രവേശനോല്‍സവം നടത്തി. നവാഗതര്‍ക്ക് സ്വാഗതമോതികൊണ്ട് വ്യത്യസ്തങ്ങളായ പരിപാടികളാണ് ഒരുക്കിയിരുന്നത്. രക്ഷിതാക്കള്‍ക്കൊപ്പം എത്തിയ കുരുന്നുകളെയും പുതിയതായി പ്രവേശനം തേടിയെത്തിയ ഉയര്‍ന്ന ക്ലാസുകാരെയും താളമേളങ്ങള്‍, താലം, കളഭം, സ്വാഗത കമാനങ്ങള്‍ എന്നിവയോടെയാണ് വരവേറ്റത്. വര്‍ണക്കുടകളും ബാഗുകളുമായെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇതൊരു പുത്തന്‍ അനുഭവമായിരുന്നു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മധുരം, ചായ എന്നിവയും നല്‍കി. ചൊവര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആലുവ നിയോജകമണ്ഡലംതല പ്രവേശനോല്‍സവം അന്‍വര്‍സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂള്‍, എടനാട് വിജ്ഞാനപീഠം സ്‌കൂള്‍, കാഞ്ഞൂര്‍ സെന്റ്. സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍, സെന്റ്. മേരീസ് എല്‍പി സ്‌കൂള്‍, യൂനിയന്‍ സ്‌കൂള്‍, കാലടി ആശ്രമം സ്‌കൂള്‍, ശ്രീ ശാരദ സ്‌കൂള്‍, മാണിക്യമംഗലം എന്‍എസ്എസ് സ്‌കൂള്‍, മലയാറ്റൂര്‍ സെന്റ്. തോമസ് സ്‌കൂള്‍, നീലീശ്വരം എസ്എന്‍ഡിപി സ്‌കൂള്‍, സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ തുടങ്ങിയവിടങ്ങളിലെല്ലാമാണ് പ്രവേശനോല്‍സവം നടന്നത്. അങ്കണവാടികളിലും പ്രവേശനോല്‍സവം ഉണ്ടായിരുന്നു.കോതമംഗലം: പൈമറ്റം ഗവ യൂപി സ്‌കൂള്‍ പ്രവേശനോല്‍സവം വര്‍ണാഭമായ ചടങ്ങുകളോടെ സ്‌കൂള്‍ പരിസരത്ത് നടന്നു. രാവിലെ 10 ന് കൂറ്റംവേലിയില്‍ നിന്നാരംഭിച്ച റാലിക്ക് പല്ലാരിമംഗലം ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും സ്‌കൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാനും വാര്‍ഡ് മെംബറുമായ പി എം സിദ്ദീഖ് നേതൃത്വം നല്‍കി. തുടര്‍ന്ന് സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന പ്രവേശനോല്‍വം പല്ലാരിമംഗലം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ പി എം നജീബ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി എം  സിദ്ദീഖ് പ്രവേശനോല്‍സ സന്ദേശം നല്‍കി. വാര്‍ഡ് മെംബര്‍ എ എ രമണന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെംബര്‍ ഫാത്വിമ അബ്ദുസലാം പഞ്ചായത്ത് ക്ലസ്റ്റര്‍ വാര്‍ത്ത പത്രം എസ്എംസി വൈസ് പ്രസിഡന്റ്് എം എം സൈനുദ്ദീന് നല്‍കി പ്രകാശനം ചെയ്തു. നെല്ലിമറ്റം മുത്തൂറ്റ് ബ്രാഞ്ച് മാനേജര്‍ സിബി കെ ബാബു പഠനോപകരണം വിതരണം ചെയ്തു. സ്‌കൂള്‍ പ്രഥമ അധ്യാപിക ആബിദ, അധ്യാപകരായ ശ്രീക്കുട്ടന്‍, ജിന്‍സ് ജോണ്‍ സംസാരിച്ചു.മൂവാറ്റുപുഴ: പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി പേഴയ്ക്കാപ്പിള്ളി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവേശനോല്‍സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ്  ഫൈസല്‍ മുണ്ടങ്ങാമറ്റം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ എന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ വി എച്ച് ഷെഫിക്ക് സംസാരിച്ചു.പായിപ്ര സര്‍വീസ് സഹകരണ ബാങ്ക് എല്‍കെജി കുട്ടികള്‍ക്ക് നല്‍കിയ ബാഗ് വിതരണം ബാങ്ക് പ്രസിഡന്റ് കെ എസ് റഷീദ് നിര്‍വഹിച്ചു. പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഒന്നാം ക്ലാസിലെകുട്ടികള്‍ക്ക് നല്‍കുന്ന ബാഗിന്റെ വിതരണം ആസീഫ് ആലയ്ക്കലും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചയത്ത് അംഗം സമിത സിജു, പ്രന്‍സിപ്പാള്‍ സുജ ബി ആര്‍, പ്രധാന അധ്യാപിക രാജലക്ഷ്മി, പിടിഎ വൈ. പ്രസിഡന്റ് നാസര്‍, സലാം തണ്ടിയേക്കല്‍ സംബന്ധിച്ചു. ജില്ലയില്‍ ഏറ്റവും  കൂടുതല്‍ കുട്ടികള്‍ അഡ്മിഷന്‍ നേടിയ സര്‍ക്കാര്‍ കലാലയമാണ് ഇത്.മൂവാറ്റുപുഴ: രണ്ടാര്‍കര എസ്എ ബിറ്റിഎം എല്‍പി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം മാനേജര്‍ എം എം അലിയാര്‍ മാസ്റ്റര്‍ ഉദ്്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ബേബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് രുഗ്്മിണി , ആയവന പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി റെജി, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ എം ഷക്കീര്‍, മുന്‍ പിറ്റിഎ പ്രസിഡന്റ് റ്റി പി അലി, എം എം അബുബക്കര്‍ മടത്തോത്ത്, പി സ് സെയ്തു പിള്ള മാസ്റ്റര്‍, ലത്തീഫ് മൗലവി  സംസാരിച്ചു.ആലുവ: ഉളിയന്നൂര്‍ ഗവ.എല്‍പി സ്‌കൂളിന്റെ പ്രവേശനോല്‍സവം അക്ഷരഹാരമണിയിച്ചുകൊണ്ട് കടുങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ജി വേണു ഉദ്ഘാടനം ചെയ്തു. എല്‍കെജി മുതല്‍ അഞ്ചാംക്ലാസ് വരെ 62 കുട്ടികള്‍ ഈ വര്‍ഷം ഇവിടെ പ്രവേശനം നേടി. നവാഗതരായ മുഴുവന്‍ കുട്ടികളേയും അക്ഷരഹാരമണിയിച്ചു. പ്രത്യേക സമ്മാനകിറ്റുകള്‍ നല്‍കിയും ഇബ്രാഹിം കുഞ്ഞ് എംഎല്‍എയുടെ ഉണര്‍വ് പദ്ധതിയിലെ മധുരപലഹാരം നല്‍കിയും വരവേറ്റു. കടുങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് മെംബര്‍ നിഷ ബിജു അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് കെ എ അബൂബക്കര്‍, എസ്എംസി ചെയര്‍മാന്‍ സിദ്ദീഖ് കാരക്കാട്, എംപിടിഎ പ്രസിഡന്റ് ബീന ഉണ്ണി, പൂര്‍വവിദ്യാര്‍ഥി സമിതി പ്രസിഡന്റ് ശശികുമാര്‍, പി എ ബാബു, അബ്ദുല്‍ അസീസ്, റഫീഖ്, ഫൈസല്‍ ഉളിയന്നൂര്‍, സി എസ് സിദ്ദിഖ്, ഹെഡ്മിസ്ട്രസ് എം കെ ഉഷാകുമാരി സംസാരിച്ചു.പെരുമ്പാവൂര്‍: നോര്‍ത്ത് ഏഴിപ്രം ഗവ.യുപി സ്‌കൂളിലെ പ്രവേശനോല്‍സവം വാഴക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജി സണ്ണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ പരീത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍ മോഹന്‍ദാസ്, വാര്‍ഡ് മെംബര്‍ പി കെ മണി, പഞ്ചായത്ത് മെംബര്‍ വി എം ഷംനാദ്, പിടിഎ വൈസ് പ്രസിഡന്റ് അനസ് താഴത്താന്‍, എസ്എംസി ചെയര്‍മാന്‍ വി എച്ച് അബു, ഷഫീഖ് പറേലി, എന്‍ ആര്‍ ഗോപാലകൃഷ്ണന്‍, എന്‍ ബി രാമചന്ദ്രന്‍, എന്‍ ടി സുഭാഷ്, കെ പി അശോകന്‍, എം എ വേണു സംസാരിച്ചു. എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു.മട്ടാഞ്ചേരി: മട്ടാഞ്ചേരി വിദ്യഭ്യാസ ഉപജില്ല സ്‌കൂള്‍ പ്രവേശനോല്‍സവം മട്ടാഞ്ചേരി സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. മധുരം നല്‍കിയാണ് ആദ്യാക്ഷരം നുകരാന്‍ സ്‌കൂളില്‍ എത്തിയ കുരുന്നുകളെ അധ്യാപകരും പിടിഎയും ചേര്‍ന്ന് സ്‌കൂളിലേക്ക് ആനയിച്ചത്. പ്രവേശനോല്‍സവം കെ ജെ മാക്‌സി എംഎല്‍എ ഉദ്്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബിന്ദു ലെവിന്‍ അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി എഇഒ വഹീദ കെ എ, പിടിഎ പ്രസിഡന്റ് കെ ബി ജബ്ബാര്‍, പ്രിന്‍സിപ്പല്‍ കെ ശകുന്തള, ഹെഡ്മിസ്ട്രസ് പി പി ഗീത, ആശ മനോജ്, രജനി, തെരേസ ടെസ്സി ജോസഫ്  സംസാരിച്ചു. പ്രവേശനോല്‍സവത്തിന് മുന്നോടിയായി കുട്ടികളുടെ റാലിയും നടന്നു.ഫോര്‍ട്ട്‌കൊച്ചി സെന്റ്. മേരീസ് എല്‍ പി സ്‌കൂളില്‍ നടന്ന പ്രവേശനോല്‍സവം നഗരസഭ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി മാത്യൂ ഉദ്്ഘാടനം ചെയ്തു. സിസ്റ്റര്‍ സോണിയ അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ഡെല്‍ഫിന്‍, അഭിലാഷ്  സംസാരിച്ചു. വിവിധ കലാപരിപാടികളും സ്‌കൂള്‍ സമ്മാന കിറ്റും നല്‍കി. ജനമൈത്രി പോലിസ് കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പ്രവേശനോല്‍സവം ഒക്കല്‍ ഗവ. എല്‍പി സ്‌കൂളില്‍ നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വര്‍ണാഭമായ ഘോഷയാത്രയും മധുര പലഹാര വിതരണവും നടന്നു. ഘോഷയാത്രയ്്ക്ക് ശേഷം നടന്ന യോഗത്തില്‍ യൂനിഫോം, പുസ്തകങ്ങള്‍, ബാഗ്, പഠനോപകരണ കിറ്റ് എന്നിവയും വിതരണം ചെയ്തു.   എല്‍ദോസ് കുന്നപ്പിളളി ഉദ്ഘാടനം ചെയ്ത പരിപാടി ബ്ലോക്ക് പഞ്ചായത്തു പ്രതിനിധികള്‍, എഇഒ, ബിആര്‍സി പ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരും സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss