|    Jul 22 Sun, 2018 8:09 pm
FLASH NEWS

അക്ഷയ കേന്ദ്രങ്ങള്‍ മിതമായ ഫീസ് മാത്രമേ ഈടാക്കാവൂ: കലക്ടര്‍

Published : 22nd September 2017 | Posted By: fsq

 

പത്തനംതിട്ട: അക്ഷയ കേന്ദ്രങ്ങള്‍ മിതമായ ഫീസ് മാത്രമേ പിഎസ്‌സി രജിസ്‌ട്രേഷന്‍ നടത്തുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കാവൂ എന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ.  ജില്ലയിലെ അക്ഷയ കേന്ദ്രം ജീവനക്കാര്‍ക്കായി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് സംഘടിപ്പിച്ച പരിശീലന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കലക്ടര്‍. ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സാമൂഹിക പ്രതിബദ്ധതയായി കണ്ട് പിഴവുകള്‍ കൂടാതെ നിര്‍വഹിക്കാന്‍ അക്ഷയ കേന്ദ്രം സംരംഭകരും ജീവനക്കാരും ശ്രദ്ധിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പിസ്‌സി അംഗം ഡോ. ജിനു സക്കറിയ ഉമ്മന്‍ പറഞ്ഞു. ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ രൂപപ്പെടുന്ന പ്രൊഫൈല്‍ മുഖേനയാണ് പിഎസ്‌സിയും ഉദ്യോഗാര്‍ഥിയുമായുള്ള എല്ലാ ആശയവിനിമയവും നടക്കുന്നത്. നിയമന വിവരം ഉള്‍പ്പെടെ എല്ലാ വിവരങ്ങളും പ്രൊഫൈലിലേക്ക് എത്തും. ഒറ്റത്തവണ രജിസ്‌ട്രേഷന്‍         സൂക്ഷ്മതയോടെ നടത്തേണ്ട പ്രവര്‍ത്തിയാണ്. ഓണ്‍ലൈനായി നല്‍കുന്ന വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്ന രേഖകളും കൃത്യമായിരിക്കണം. ഇക്കാര്യത്തില്‍ സംഭവിക്കുന്ന ചെറിയ പിഴവു പോലും ഉദ്യോഗാര്‍ഥിയുടെ ഭാവി അവതാളത്തിലാക്കും. ഇത് കണക്കിലെടുത്താണ് അക്ഷയ സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും ഒറ്റത്തവണ രജിസ്‌ട്രേഷനില്‍ പിഎസ്‌സി പരിശീലനം നല്‍കുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് അവസാന ദിനം വരെ കാത്തിരിക്കുന്ന പ്രവണത മാറ്റണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജ് പറഞ്ഞു. എഡിഎം അനു എസ് നായര്‍, പിഎസ്‌സി ജോയിന്റ് സെക്രട്ടറി എ രവീന്ദ്രന്‍ നായര്‍, എന്‍ഐസി ഓഫിസര്‍ ജിജി ജോര്‍ജ്, അണ്ടര്‍ സെക്രട്ടറിമാരായ അന്‍വര്‍ സാദത്ത്, എന്‍ അജിത് കുമാര്‍, ജില്ലാ ഗവേണന്‍സ് പ്രൊജക്ട് മാനേജര്‍ കെ ധനേഷ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss