|    Jul 17 Tue, 2018 9:41 am
FLASH NEWS

അക്വാറ്റിക് കോംപ്ലക്‌സിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും : മന്ത്രി എ സി മൊയ്തീന്‍

Published : 23rd September 2017 | Posted By: fsq

 

തൃശൂര്‍: ജില്ലാ അക്വാട്ടിക് കോംപ്ലക്‌സിനെ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കായിക യുവജനക്ഷേമ വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. അക്വാട്ടിക് കോംപ്ലക്‌സിലെ നവീകരണ പ്രവര്‍ത്തികള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തികളുടെ പുരോഗതി മന്ത്രി വിലയിരുത്തി. ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തികള്‍ക്ക് പുറമേ വലിയ തോതിലുളള വികസന പ്രവര്‍ത്തനങ്ങളും അക്വാട്ടിക് കോംപ്ലക്‌സില്‍ നടപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ചീഫ് എഞ്ചിനീയര്‍ എന്‍.മോഹനകുമാര്‍, യുവജനക്ഷേമ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ബി.അജിത്കുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജു.ആര്‍.നായര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് വിന്‍സെന്റ് കാട്ടൂക്കാരന്‍, സെക്രട്ടറി എ.ജനാര്‍ദ്ദനന്‍ തുടങ്ങിയവരും മന്ത്രി എ.സി.മൊയ്തീനോടൊപ്പം ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss