|    Feb 21 Wed, 2018 11:15 am

അക്രമ ഭീഷണിക്കെതിരേ ഒഞ്ചിയത്ത് ജനകീയ ധര്‍ണ

Published : 14th December 2017 | Posted By: kasim kzm

വടകര: സൈ്വരജീവിതത്തിനു ഭീഷണിയാകുന്ന തരത്തില്‍ ഒഞ്ചിയത്ത് ബോംബും ആയുധശേഖരവും തുടര്‍ച്ചയായുണ്ടാകുന്ന പശ്ചാത്തലത്തില്‍ ശക്തമായ നടപടി തേടി സര്‍വകക്ഷികള്‍ രംഗത്ത്. ഒഞ്ചിയംപാലത്തിനു സമീപം വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ജനകീയ ധര്‍ണ സംഘടിപ്പിച്ചു.ബോംബും ആയുധങ്ങളും പിടികൂടിയ കേസുകളില്‍ സമഗ്രാന്വേഷണം നടത്തുക, കുറ്റവാളികളെ സംരക്ഷിക്കുന്ന പോലിസ് നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. സിപിഎം ഒഴികെയുള്ള പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു.വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ശിവശങ്കരന്‍ അധ്യക്ഷനായി. എന്‍. വേണു, എം.രാജേഷ് കുമാര്‍, സി.കെ. മൊയ്തു, സി.കെ. വിശ്വനാഥന്‍, എന്‍.കെ. ബാലന്‍, പി. ജയരാജന്‍, കെ. ചന്ദ്രന്‍, അഖില്‍രാജ് എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss