|    Feb 25 Sun, 2018 10:56 am

അക്രമിസംഘം വീട് അടിച്ചുതകര്‍ത്തു

Published : 19th December 2017 | Posted By: kasim kzm

കുറ്റിക്കാട്: സുചിത്രന്റെ മയൂരം വീട് ഒരുസംഘം ആക്രമിച്ചു. വീടിന്റെ ജനലും സോപാനവും അടിച്ചുതര്‍ത്തു. ഇന്നലെ പുലര്‍ച്ചെ 12.30നും ഒന്നിനും ഇടയിലാണ് ആക്രമണമുണ്ടായത്. അക്രമികളുടെ കൈയില്‍ വടിയും വാളുമുണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. തടിയില്‍ നിര്‍മിച്ചിരുന്ന സോപാനം വാള്‍ ഉപയോഗിച്ച് വെട്ടിനശിപ്പിച്ചു. വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് പ്രദേശത്ത് ക്രിസ്മസ് കരോള്‍ സംഘം വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ സ്ഥലവാസികളായ അഞ്ചു പേര്‍ മദ്യലഹരിയില്‍ കരോള്‍ സംഘത്തിനു നേരെ അക്രമണം നടത്തിയതായി പ്രദേശവാസികള്‍ പറയുന്നു. ഇവരെ നാട്ടുകാര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മലയിന്‍കീഴ് പോലിസ് കേസെടുത്തു. പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചതായും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും എസ്‌ഐ സുരേഷ് കുമാര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss