|    Oct 18 Thu, 2018 7:06 pm
FLASH NEWS

അക്രമിക്കപ്പെട്ട പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍

Published : 18th September 2017 | Posted By: fsq

 

കല്ലാച്ചി: ഒരു സംഘം ആളുകളുടെ അക്രമത്തിനിരയായ കല്ലാച്ചി പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ഒരാഴ്ചയായി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നു. നരിപ്പറ്റയിലെ മൊയിലോത്ത് ഭാസ്‌കരനാണ് നട്ടെല്ലിനും, കഴുത്തിനും, മുഖത്തും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. കൈയുടെ എല്ല് ഒടിഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച പമ്പ് അടച്ചയുടനെ എണ്ണയടിക്കാനെത്തിയവരാണ് അക്രമം നടത്തിയത്.  ഇവരുമായി സംഭവസഥലത്ത് വെച്ച് വാക്കേറ്റമുണ്ടായിരുന്നു. എണ്ണ നല്‍കിയ ശേഷം ക്യാബിനിലേക്ക് പോകുമ്പോള്‍ ഭാസകരനെ  സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. അക്രമി സംഘത്തെ അറസ്റ്റ് ചെയ്തില്ലെന്നും പോലിസ് നിസംഗത കാണിക്കുകയാണെന്നും ആക്ഷേപമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss