|    Nov 20 Mon, 2017 1:19 pm
Home   >  Todays Paper  >  page 12  >  

അക്രമികള്‍ ശ്രമിച്ചത് തന്നെ തട്ടിക്കൊണ്ടുപോവാനെന്ന് ഐഎഎസ് ഓഫിസറുടെ മകള്‍

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അക്രമികള്‍ ശ്രമിച്ചത് തന്നെ തട്ടിക്കൊണ്ടു പോവാനായിരുന്നെന്നു ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന്‍ ആക്രമിക്കാന്‍ ശ്രമിച്ച മുന്‍ ഐഎഎസ് ഓഫിസറുടെ മകള്‍. സംഭവത്തിനുശേഷം ഒരു പ്രാദേശിക മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി. ഒരുവിഭാഗം തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതായി സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. താന്‍ വിവരം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിനെയും പരാതി ഉന്നയിച്ചതിനെയും ചിലര്‍ വിമര്‍ശിക്കുന്നു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. പിന്നെന്തിന് സംഭവം മറച്ചുവയ്ക്കണമെന്നും മാധ്യമങ്ങള്‍ക്കു മുന്നില്‍ മുഖം മറയ്ക്കണമെന്നും പെ ണ്‍കുട്ടി ചോദിക്കുന്നു. തന്റെ സുഹൃദ്‌വലയത്തിലുള്ളവരെങ്കിലും സംഭവം അറിയട്ടെ എന്നു കരുതിയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അത് അപ്രതീക്ഷിതമായി വൈറലാവുകയായിരുന്നു.  വെള്ളിയാഴ്ച രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്ന തന്നെ സെക്ടര്‍ ഏഴില്‍ വച്ചു ഒരുസംഘം കാറില്‍ പിന്തുടരുന്നത് താന്‍ ശ്രദ്ധിച്ചിരുന്നു. ഹൗസിങ്‌ബോര്‍ഡ് ചൗക്കിലെത്തിയപ്പോഴാണ് സംഘം ആക്രമിച്ചത്. അവര്‍ വാഹനത്തില്‍ ഇടിക്കാനും കാറിന്റെ ഡോര്‍ തുറക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് അവരെ എന്താണു ചെയ്യാന്‍ കഴിയുക എന്നത് എനിക്കു ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഇത്തരം സംഭവങ്ങള്‍ സ്ത്രീകള്‍ക്കെതിരേ എവിടെയും എപ്പോള്‍വേണമെങ്കിലും സംഭവിക്കാം. പകല്‍സമയങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കും. രാത്രി തനിച്ചു പുറത്തിറങ്ങിയതില്‍ തെറ്റ് കാണുന്നില്ല. ഈ സംഭവംകൊണ്ടു താന്‍ ജീവിതം അവസാനിപ്പിക്കാനും പോവുന്നില്ല. തുടര്‍ന്നും രാത്രി യാത്ര ചെയ്യും. കാറില്‍ കാറിടിപ്പിച്ച സംഘം തന്നോട് കാറിന്റെ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അവര്‍ക്കു തന്നെ പുറത്തിറക്കി തട്ടിക്കൊണ്ടുപോയി നശിപ്പിക്കണമായിരുന്നു. എന്നാല്‍, താന്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. പോലിസ് അവരുടെ ജോലി ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. തന്റെ സുരക്ഷയ്ക്ക് കൂടെ ഒരു പുരുഷന്‍ വേണമെന്ന് മാതാപിതാക്കള്‍ കരുതുന്നില്ല. ഒാ രോ രണ്ടു മിനിറ്റിലും അവരെന്നെ വിളിച്ചുനോക്കാറുമില്ല. സ്വരക്ഷയ്ക്കായി താന്‍ ആയോധനകലകള്‍ പരിശീലിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കു നല്‍കുന്ന എല്ലാ സ്വാതന്ത്ര്യവും പെണ്‍കുട്ടികള്‍ക്കും നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക