|    Jul 19 Thu, 2018 11:42 am
FLASH NEWS
Home   >  National   >  

അക്രമികള്‍ ഉതിര്‍ത്തത് ഏഴ് വെടിയുണ്ടകള്‍;ഒരെണ്ണം തലയില്‍ തുളച്ചുകയറി

Published : 6th September 2017 | Posted By: mi.ptk

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ അക്രമികള്‍ ഉതിര്‍ത്തത് ഏഴ് വെടിയുണ്ടകള്‍. ഇതില്‍ നാലെണ്ണം വീടിന്റെ ചുമരില്‍ തട്ടി ഒഴിഞ്ഞുപോയെങ്കിലും മൂന്ന് ബുള്ളറ്റുകള്‍ ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ തുളഞ്ഞുകയറി. നെഞ്ചിലും തലയിലുമായി മൂന്ന് വെടിയുണ്ടകളാണ് തുളച്ചുകയറിയത്.
കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടിലെത്തിയ അജ്ഞാത സംഘം ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയത്. സാമൂഹികപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് എന്‍സിഎച്ച്ആര്‍ഒ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. കല്‍ബുര്‍ഗി വധത്തിനെതിരായ പ്രതിഷേധത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന അവര്‍  ലങ്കേഷ് പത്രികെ കന്നഡ മാഗസിന്റെ എഡിറ്ററായും ഏതാനും പത്രങ്ങളില്‍ കോളമിസ്റ്റായും ചാനലുകളില്‍ പാനലിസ്റ്റായും പ്രവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ലങ്കേഷിന്റെ മകളാണ്. 2008ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് രണ്ടു ബിജെപി നേതാക്കള്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss