|    Jan 24 Tue, 2017 6:28 am

അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം

Published : 19th October 2016 | Posted By: Abbasali tf

കണ്ണൂര്‍: ജില്ലയിലെ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് അക്രമികള്‍ക്കെതിരേ മുഖംനോക്കാതെ നടപടി സ്വീകരിക്കാന്‍ പോലിസ് തലപ്പത്തുള്ളവരുടെ പ്രതിമാസ അവലോകന യോഗത്തില്‍ തീരുമാനം. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയസമ്മര്‍ദ്ദങ്ങളില്ലാതെ ക്രമസമാധാന പാലനം കര്‍ശനമായി നടപ്പാക്കും. അക്രമബാധിത മേഖലകളില്‍ റെയ്ഡ് തുടരാനും തീരുമാനമായി. സംസ്ഥാനത്ത് നടക്കുന്ന വിവിധയിനം കുറ്റകൃത്യങ്ങളെക്കുറിച്ചു ശാസ്ത്രീയമായി വിവരങ്ങള്‍ ശേഖരിച്ച് ഭാവിയിലെ അന്വേഷണങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ ഡിജിറ്റല്‍ രേഖകളാക്കി സൂക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ് പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവരങ്ങള്‍ കൈമാറും. വ്യത്യസ്തമായ രീതിയില്‍ നടന്ന ക്രൂരമായ കൊലപാതകങ്ങളെക്കുറിച്ചും രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കും. പ്രശ്‌നബാധിത മേഖലകള്‍ ഉള്‍പ്പെടെയുള്ളവയുടെ കണക്കെടുപ്പു നടത്തി പ്രശ്‌ന പരിഹാരത്തിനു നിര്‍ദേശങ്ങള്‍ തയ്യാറാക്കും. അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ പരിഹരിക്കാനും തീരുമാനമായി. ജില്ലയില്‍ അടുത്തിടെ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പഞ്ചാത്തലത്തിലാണ് ജില്ലാ പോലിസ് മേധാവി യോഗം വിളിച്ചുചേര്‍ത്തത്. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയും ഡിജിപിയും ജില്ലയിലെ ക്രമസമാധാനം സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക