|    Jan 20 Fri, 2017 7:39 pm
FLASH NEWS

അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം: എന്‍ വേണു

Published : 25th May 2016 | Posted By: SMR

വടകര: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസവും പിന്നീടും അഴിഞ്ഞാടിയ അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലിസ് തയാറാകണമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സ്ത്രീകളും കുട്ടികളുമടക്കം നിരപരാധികള്‍ക്കെതിരെ മുഖം മൂടി ധരിച്ച് പ്രത്യേക പരിശീലനം ലഭിച്ച ക്രിമിനലുകള്‍ പൈശാചികമായ അക്രമം നടത്തിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പോലിസ് നടപടി അങ്ങേയറ്റം അപലപനീയമാണ്.
നിരവധി വീടുകളും പാര്‍ട്ടി ഓഫിസുകളും തകര്‍ത്തിരിക്കുന്നു. അക്രമങ്ങള്‍ പലതും പോലിസ് സാന്നിധ്യത്തിലാണ് നടത്തിയത്. വടകര മണ്ഡലം സ്ഥാനാര്‍ഥി കെ കെ രമക്കെതിരേ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അക്രമം കാണിച്ച പ്രതികളെ അറസ്റ്റ് ചെയ്തില്ല എന്ന് മാത്രമല്ല രമക്കെതിരേ അങ്ങേയറ്റം മോശമായ പ്രചാരണമാണ് സിപിഎം നടത്തി കൊണ്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായ വധ ഭീഷണി ഉയര്‍ത്തുന്നു.
പുതിയ സര്‍ക്കാര്‍ ഇത്തരക്കാരെ സംരക്ഷിക്കുമെന്ന ഹുങ്കാണ് വെളിവാക്കുന്നത്. ഭരണ സംവിധാനവും പോലിസും നോക്കുകുത്തിയായാല്‍ മുഴുവ ന്‍ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി സിപിഎമ്മിന്റെ ഫാസിസത്തിനെതിരേ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ ആര്‍എംപി തയാറാകുമെന്ന് വേണു പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക