അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം: പി പി എ കരീം
Published : 13th July 2017 | Posted By: fsq
കല്‍പ്പറ്റ: ഡോണ്‍ ബോസ്കോ കോളജ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും വിദ്യാര്‍ഥി നേതാക്കളെ കയറൂരിവിടുന്ന സിപിഎം നേതൃത്വം അക്രമത്തിന് മറുപടി പറയണമെന്നും മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം ആവശ്യപ്പെട്ടു. പോലിസ് നോക്കിനില്‍ക്കെ നല്ല രീതിയില്‍ നടക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ മുഴുവന്‍ ജനല്‍ച്ചില്ലുകളും അടിച്ചുതകര്‍ത്തതും കോളജിന് പുറത്തുള്ള ചാപ്പലില്‍ പോലും അതിക്രമം കാണിച്ചതും സംസ്ഥാനത്ത് തന്നെ ആദ്യ സംഭവമാണ്. സമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും മാതൃകയാവേണ്ട യുവജന, വിദ്യാര്‍ഥി നേതാക്കളുടെ ഇടയില്‍ നിന്ന് ഇത്തരത്തിലുളള ദുരനുഭവങ്ങള്‍ ഉണ്ടാവുന്നത് ദൗര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ ക്രിയാത്മക ഇടപെടല്‍ നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.