|    Oct 19 Thu, 2017 9:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അക്രമസമരങ്ങളെ ശക്തമായി നേരിടും: രമേശ് ചെന്നിത്തല

Published : 30th January 2016 | Posted By: SMR

തിരുവനന്തപുരം: സമാധാനപരമായ പ്രതിഷേധത്തിന് ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍, സമരത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്ലിഫ് ഹൗസില്‍ ഇന്നലെ രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടിപി ശ്രീനിവാസനു നേരെ നടന്ന എസ്എഫ്‌ഐ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനിവാസനു നേരെ നടന്ന അക്രമത്തെ ശക്തമായി അപലപിക്കുന്നു. പണ്ട് കെഎന്‍ രാജനു നേരെ നടന്ന അതേ സംഭവമാണ് ഇപ്പോള്‍ ഇവിടെ ഉണ്ടായിരിക്കുന്നത്. വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി. ഇത്തരത്തില്‍ അക്രമസമരങ്ങളാണ് ഉണ്ടാവുന്നതെങ്കില്‍ അതിനെ ശക്തമായി നേരിടും. ടിപി ശ്രീനിവാസനെ പോലുള്ള ഉന്നത വ്യക്തികളെ ആക്രമിച്ചുകൊണ്ടുള്ള സമരങ്ങളാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നതെങ്കില്‍ അത് ശരിയായ നടപടിയല്ല. അവര്‍ അതില്‍നിന്നു പിന്‍വാങ്ങണമെന്നും ചെന്നിത്തല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക