|    Mar 25 Sat, 2017 3:20 am
FLASH NEWS

അക്രമസമരം അഴിമതിക്കാരുടെ ജയില്‍യാത്ര തടയാന്‍: കോടിയേരി

Published : 30th September 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് അഴിമതി നടത്തിയ നേതാക്കളെല്ലാം ജയിലിലേക്ക് ഘോഷയാത്ര നടത്തേണ്ടിവരുമെന്ന് ഉറപ്പായപ്പോള്‍ അക്രമം നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
എകെജി ഹാളില്‍ ഭവനരഹിതരുടെയും ഭൂരഹിതരുടെയും സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
ഇത് വിമോചനസമരം നടന്ന 57-59 കാലമല്ലെന്ന് ഓര്‍ക്കണം. 2016ല്‍ ഇത്തരം തട്ടിപ്പുസമരം വിലപ്പോവില്ല. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ദൃഢനിശ്ചയം ചെയ്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ സംരക്ഷിക്കും. ഇമ്മാതിരി തട്ടിപ്പുസമരങ്ങള്‍കൊണ്ടൊന്നും ഈ സര്‍ക്കാരിനെ താഴെയിറക്കാനാവില്ല. ജനങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും കോടിയേരി പറഞ്ഞു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക