|    Sep 26 Tue, 2017 12:17 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അക്രമസംസ്‌കാരം അവസാനിപ്പിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാവണമെന്ന്

Published : 5th August 2017 | Posted By: fsq

 

കോട്ടയം: കേരളത്തില്‍ വ്യാപകമാവുന്ന അക്രമസംസ്‌കാരവും ജനദ്രോഹപരമായ സമരപരിപാടികളും അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും തയ്യാറാവണമെന്ന് സിഎസ്‌ഐ സഭ റീജ്യനല്‍ സിനഡ് സമ്മേളനം ആവശ്യപ്പെട്ടു.  ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് കേരളത്തിലെ സിഎസ്‌ഐ സഭാംഗങ്ങള്‍ വിട്ടുനിന്ന് മാതൃക കാട്ടണം. കേരളത്തിലെ ആറ് മഹായിടവകകളിലെ ബിഷപ്പുമാരുടെയും സിനഡ് പ്രതിനിധികളുടെയും ഔദ്യോഗിക ഭാരവാഹികളുടെയും  സമ്മേളനം കോട്ടയത്ത്  സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. റീജ്യനല്‍ ചെയര്‍മാന്‍ ബിഷപ് ഡോ. കെ ജി ദാനിയേല്‍ അധ്യക്ഷത വഹിച്ചു.  സിഎസ്‌ഐ സഭയുടെ കേരളത്തിലെ ആറ് മഹായിടവകളും ചേര്‍ന്ന് വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ അവകാശങ്ങള്‍ക്കു വേണ്ടി ഒത്തൊരുമിച്ച് പോരാടാനുള്ള വേദികള്‍ രൂപീകരിക്കാനും സമ്മേളനം തീരുമാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക