|    Aug 17 Thu, 2017 1:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അക്രമരാഷ്ട്രീയം : ബിജെപിക്ക് ഇരട്ടത്താപ്പെന്ന് സിപിഎം

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തിലെ അക്രമ രാഷ്ട്രീയം സംബന്ധിച്ച് ബിജെപിക്ക് ഇരട്ടത്താപ്പ് നയമെന്ന് സിപിഎം. ഒരു വശത്ത് അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ കേന്ദ്രമന്ത്രി നിര്‍ദേശിക്കുമ്പോള്‍ മറുഭാഗത്ത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ സമാധാന നടപടിയുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുകയാണ്. സംഘപരിവാരത്തിന്റെ പദ്ധതി വ്യക്തമാണെന്നും സമാധാനം പുനസ്ഥാപിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.സംഘട്ടനം തടയുന്നതിന് നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ബിജെപി-ആര്‍എസ്എസ്-സിപിഎം നേതാക്കളുടെ യോഗം വിളിച്ചുകൂട്ടിയത്. ഈ മാസം ആറിന് മറ്റൊരു യോഗവും വിളിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബിജെപി ജനറല്‍ സെക്രട്ടറി ഭുപേന്ദ്ര യാദവും സിപിഎമ്മിനെതിരേ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണെന്നു പാര്‍ട്ടി കുറ്റപ്പെടുത്തി. അതേസമയം, കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആര്‍എസ്എസിന്റെ വളര്‍ച്ച തടയുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും 2016 ഒക്ടോബറിനു ശേഷം പതിനാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും സംഘടനാ നേതാവ് ദത്താത്രേയ ഹൊസാബലേ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക