|    Jan 18 Wed, 2017 11:44 pm
FLASH NEWS

അക്രമത്തിന് ആഹ്വാനം: കോടിയേരിയെ അറസ്റ്റ് ചെയ്യണം- എഎപി

Published : 28th July 2016 | Posted By: SMR

കോട്ടയം: അക്രമത്തിന് ആഹ്വാനംചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തു വിചാരണ നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍. ഈ ആവശ്യമുന്നയിച്ച് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നിയമവാഴ്ചായാത്ര നടത്തുമെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തി ല്‍ വ്യക്തമാക്കി.
അടിച്ചാല്‍ തിരിച്ചടിക്കും എന്ന കോടിയേരിയുടെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. അക്രമത്തിനുള്ള ആഹ്വാനത്തെ സ്വാഗതംചെയ്ത ജയരാജന്റെ ജാമ്യം റദ്ദാക്കണമെന്നും നീലകണ്ഠന്‍ ആവശ്യപ്പെട്ടു. ഭരണഘടന അനുസരിച്ച് ഭരിക്കുമെന്നു പ്രതിജ്ഞചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് നിയമലംഘനത്തിന് ആഹ്വാനം ചെയ്യുന്നവരെ വിചാരണ നടത്തി ശിക്ഷിക്കാനുള്ള ബാധ്യതയുണ്ട്. അക്രമരാഷ്ട്രീയം സമാധാനാന്തരീക്ഷം തകര്‍ക്കും. രാഷ്ട്രീയസംവാദത്തിനു ശേഷിയില്ലാത്തതിനാലാണ് സിപിഎം അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നത്. ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നതോടെ മാന്യത ലഭിക്കുന്നു. കോടിയേരിയുടെ പ്രസംഗം മറ്റാരെങ്കിലുമായിരുന്നു നടത്തിയിരുന്നെങ്കില്‍ ഇന്നു ജയിലിലാവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികള്‍ക്കെതിരേ നിയമനടപടികളെടുക്കുന്നതുവരെ എഎപി ശക്തമായ സമരവുമായി മുമ്പോട്ടുപോവും. ഇന്നു തിരുവനന്തപുരത്തു നടക്കുന്ന പരിപാടിയില്‍ 500 വോളന്റിയര്‍മാര്‍ പങ്കെടുക്കും. ട്രെയിന്‍മാര്‍ഗം എല്ലാ ജില്ലകളി ല്‍ നിന്നും വോളന്റിയര്‍മാര്‍ ഇന്നു തിരുവനന്തപുരത്തെത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക