|    Jul 24 Mon, 2017 12:25 am
FLASH NEWS

അക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവം: പ്രതികളായ മധ്യവയസ്‌കനും മകനും സഹോദരനും റിമാന്‍ഡില്‍

Published : 19th April 2016 | Posted By: SMR

മാന്നാര്‍: അക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരിക്കവേ മരിച്ച സംഭവത്തിന്‍ പ്രതികളായ പിതാവും മകനും സഹോദരനും റിമാന്‍ിലായി. പരുമല കാട്ടില്‍കിഴക്കേതില്‍ ഫ്രാന്‍സിസ് ബ്രൂണാ (വാവച്ചന്‍-51)ണ് കഴിഞ്ഞ 22ന് പരുമല ആശുപത്രിക്ക് സമീപുമുണ്ടായ അക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇയാള്‍ 13ന് പുലര്‍ച്ചെയാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. പരുമല പുത്തന്‍ പുരയില്‍ പി പി ജോണ്‍ (58), മകന്‍ ജെന്നി പി ജോണ്‍ (29), അനുജന്‍ ആന്റണി (49)എന്നിവരെ പ്രതി ചേര്‍ത്താണ് പോലിസ് കേസെടുത്തത്. ഇതില്‍ ആന്റെണിയെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. പി പി ജോണും മകന്‍ ജെന്നിയും ഒളിവിലായിരുന്നു. ഇവരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനും മറ്റുമായി പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും. മരിച്ച ഫ്രാന്‍സിസിന്റെ സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. രാജ്യസഭാ ഡപ്യൂട്ടി സ്പീക്കര്‍ പ്രഫ. പിജെ കുര്യന്‍, ആന്റോ ആന്റെണി എംപി, മാത്യു റ്റി തോമസ് എംഎല്‍എ, മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ തുടങ്ങി രാഷ്ട്രീയസാമൂഹ്യ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക