|    Jul 20 Fri, 2018 8:49 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടി വേണം : ട്രംപ്

Published : 22nd September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ ശക്തവും ത്വരിതഗതിയുലുള്ളതുമായ നടപടികള്‍ സ്വീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കിയതിനും ആക്രമണം അഴിച്ചുവിട്ടതിനും ജനങ്ങള്‍ പലായനം ചെയ്യേണ്ടിവന്നതിനും മ്യാന്‍മര്‍ സൈന്യം ഉത്തരവാദികളാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്് യോഗത്തില്‍ ആരോപിച്ചു.  സൈന്യം അക്രമം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പെന്‍സ്് അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് പൗരത്വം നിഷേധിക്കപ്പെട്ട റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.  അതേസമയം, റാഖൈനില്‍നിന്നു റോഹിന്‍ഗ്യകള്‍ മ്യാന്‍മറിലേക്കു കൂട്ട പലായനം ചെയ്യുന്നതിനെ അതിയായ ഉല്‍കണ്ഠയോടെയാണ് കാണുന്നതെന്ന് മ്യാന്‍മര്‍ വൈസ് പ്രസിഡന്റ് ഹെന്‍ട്രി വാന്‍ തിയോ യുഎന്‍ പൊതുസഭയില്‍ പറഞ്ഞു. എന്നാല്‍, പലായനത്തിന്റെ കാരണം അറിയില്ലെന്നും മുസ്്‌ലിംകള്‍ തന്നെയാണ് ഇതിനു കാരണക്കാരെന്നുമുള്ള സര്‍ക്കാരിന്റെ വാദം അദ്ദേഹം ആവര്‍ത്തിച്ചു.   റോഹിന്‍ഗ്യകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം നടത്തുന്നത് വംശഹത്യയാണെന്ന്്് പറഞ്ഞ യുഎന്‍ രക്ഷാസമിതി ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും മ്യാന്‍മറിനോട് ആവശ്യപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss