|    Aug 17 Thu, 2017 11:05 pm
FLASH NEWS

അക്രമക്കേസില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

Published : 3rd August 2017 | Posted By: fsq

 

തളിപ്പറമ്പ്: പട്ടുവത്തെ സിപിഎം നേതാവ് എം ചന്ദ്രനെ ആക്രമിച്ച കേസില്‍ അഞ്ചു മുസ്്‌ലിംലീഗ് പ്രവര്‍ത്തകരെ ഒരു വര്‍ഷം തടവിനും 2500 രൂപ പിഴയടക്കാനും തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ വിജയകുമാര്‍ ശിക്ഷിച്ചു. അരിയില്‍ സ്വദേശികളായ കെ നൗഷാദ്, പി സമദ്, പി ഷഫീഖ്, കിഴക്കേപ്പുരയില്‍ മുസ്്തഫ, വി വി മുസ്്തഫ എന്നിവരെയാണ് ശിക്ഷിച്ചത്. 2011 മെയ് 25നാണ് കേസിനാസ്പദമായ സംഭവം. പട്ടുവത്ത് മുസ്്‌ലിം ലീഗ്-സിപിഎം സംഘര്‍ഷത്തിനിടെയാണു ചന്ദ്രന്‍ ആക്രമിക്കപ്പെട്ടത്. ബസ്സില്‍ പോവുകയായിരുന്ന ചന്ദ്രനെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിക്ക് സമീപം ബസില്‍ നിന്നു വലിച്ചിറക്കി മര്‍ദിച്ചെന്നാണ് പരാതി. കേസില്‍ പ്രതിയായിരുന്ന കുറ്റ്യേരിക്കല്‍ അബ്്ദുല്ലയെ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിട്ടു. മറ്റു പ്രതികളായ കല്ലങ്കീല്‍ ഇഖ്ബാല്‍, സി വി ജസീല്‍, സി ടി അമീറലി എന്നിവര്‍ വിചാരണ വേളയില്‍ ഹാജരാവാത്തതിനാല്‍ ഇവരുടെ കേസ് മാറ്റിവച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക