|    May 28 Sun, 2017 8:34 am
FLASH NEWS

അക്രമം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Published : 19th October 2016 | Posted By: Abbasali tf

കൂത്തുപറമ്പ്: പടുവിലായില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടാക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സിപിഎം കോയിലോട് ബ്രാഞ്ച് സെക്രട്ടറി താഴെപുരയില്‍ അനീഷി(35)നെയാണ് എഎസ്‌ഐ രാമചന്ദ്രനും സംഘവും പിടികൂടിയത്. ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വാളാങ്കിച്ചാലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ മോഹനന്‍ കൊലപ്പെട്ടതിനെ തുടര്‍ന്ന് പാതിരിയാട്-പടുവിലായി മേഖലയില്‍ വീടുകള്‍ക്കുനേരെ വ്യാപക അക്രമം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അനീഷിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. പടുവിലാക്കാവ് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കരുവാന്റെ വളപ്പില്‍ കെ വി സജേഷ്, സമീപത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കെ വി സുരേന്ദ്രന്‍ എന്നിവരുടെ വീടാക്രമിച്ച കേസിലും പ്രതിയാണ് അനീഷ്. രണ്ടു സംഭവങ്ങളിലും 40ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day