|    Mar 29 Wed, 2017 1:19 am
FLASH NEWS

അക്രമം; സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 30th September 2016 | Posted By: Abbasali tf

കൂത്തുപറമ്പ്: എബിവിപി പ്രവര്‍ത്തകനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സൗത്ത് ആമ്പിലാട്ടെ നടുക്കണ്ടി ഹൗസില്‍ സനോഷ്(27), റിന്‍ഷ നിവാസില്‍ റിജിന്‍ രാജ്(22)എന്നിവരെയാണ് കൂത്തുപറമ്പ് എസ്‌ഐ കെ ജെ ബിനോയിയും സംഘവും അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കോട്ടയം മലബാര്‍ പുറക്കളത്തെ ജിഷ്ണു ചന്ദ്രനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ജിഷ്ണു ചന്ദ്രന്‍ ഇപ്പോഴും ചികില്‍സയിലാണ്. കൂത്തുപറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day