|    May 27 Sat, 2017 7:35 pm
FLASH NEWS

അക്രമം: മൂന്ന് സിപിഎമ്മുകാര്‍ കീഴടങ്ങി

Published : 1st October 2016 | Posted By: Abbasali tf

കൂത്തുപറമ്പ്: ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. പാതിരിയാട് എംഒപി റോഡിലെ നവജിത്ത് നിവാസില്‍ നവജിത്തിനെ ആക്രമിച്ച കേസിലാണ് സിപിഎം പ്രവര്‍ത്തകരായ പാതിരിയാട് കേളോത്ത്‌വീട്ടില്‍ രതീഷ്(36), രഞ്ജിത്ത്(30), പാതിരിയാട്ടെ അതിരുകുന്നത്ത് ഹൗസില്‍ എ ഷാജി(41) എന്നിവരാണ് കൂത്തുപറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. മൂന്നുപേരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day