|    Nov 20 Tue, 2018 1:05 am
FLASH NEWS

അക്രമം അവസാനിപ്പിക്കാത്തത് സിപിഎമ്മിലെ വര്‍ഗീയവാദികള്‍: എസ്ഡിപിഐ

Published : 18th December 2017 | Posted By: kasim kzm

കണ്ണൂര്‍: അഴീക്കോട് പഞ്ചായത്തില്‍ എസ്ഡിപിഐയുടെ
വളര്‍ച്ചയില്‍  അസ്വസ്ഥരായ സിപിഎമ്മിലെ വര്‍ഗീയവാദികളും ക്രിമിനലുകളും ചേര്‍ന്നാണ്  അക്രമം നടത്തുന്നതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. നാദാപുരം മോഡല്‍ ആക്രമണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ അര്‍ധരാത്രി കപ്പക്കടവില്‍ അരങ്ങേറിയത്. മദ്‌റസയില്‍ നബിദിന പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചു. നേരത്തെ വീടുകള്‍ക്കുനേരെ വ്യാപക ആക്രമണം നടത്തിയിരുന്നു. അക്രമം നേരില്‍ക്കണ്ട ഭീതിയില്‍നിന്ന് സ്ത്രീകളും കുട്ടികളും ഇനിയും മുക്തരായിട്ടില്ല. അക്രമം തുടര്‍ന്നാല്‍ ജനകീയ പ്രതിരോധത്തിന് എസ്ഡിപിഐ നിര്‍ബന്ധിതമാവുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാപ്രസിഡന്റ് ബഷീര്‍ പുന്നാട്  അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, എ സി ജലാലുദ്ദീന്‍, ഫാറൂഖ് ഇരിട്ടി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss