|    Nov 19 Mon, 2018 11:20 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അക്രമം അതീവ സുരക്ഷാമേഖലയില്‍

Published : 14th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉമര്‍ ഖാലിദിന് നേരെ വധശ്രമം നടന്നത് ദേശീയ തലസ്ഥാനത്തെ ഏറ്റവും സുരക്ഷയുള്ള മേഖലയില്‍. റിസര്‍വ് ബാങ്കിന് പിന്‍വശത്തെ ഗേറ്റും തൊട്ടടുത്ത നീതി ആയോഗിന്റെ പരിസരവും നിരന്തരം തോക്കേന്തിയ സൈനികരുടെ സാന്നിധ്യമുള്ള സ്ഥലങ്ങളാണ്.
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് പുറമെ, എതിര്‍വശത്തുള്ള ഐഎന്‍എസ് ബില്‍ഡിങ്ങിലും പരിസരത്തുള്ള പെട്ടിക്കടകളില്‍ വരെ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, രണ്ടു പ്രധാന മെട്രോ സ്‌റ്റേഷനുകള്‍ക്കു നടുവിലാണ് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് സ്ഥിതിചെയ്യുന്നത്. മൂന്ന് കേന്ദ്ര മന്ത്രാലയങ്ങളും റഫി മാര്‍ഗിലാണ് സ്ഥിതി ചെയ്യുന്നത്. സംഭവശേഷം അക്രമിയെ പിന്തുടര്‍ന്നു പിടിക്കുന്നതിന് പകരം ഉമര്‍ ഖാലിദിനെ പിടിച്ചിരുത്തി ഒന്നര മണിക്കൂറോളം മൊഴിയെടുക്കാനെന്ന പേരില്‍ ചോദ്യം ചെയ്യുകയായിരുന്നു പോലിസ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss