|    Mar 30 Thu, 2017 8:27 am
FLASH NEWS

അക്കൗണ്ട് തുറന്ന് നെയ്മര്‍; ബ്രസീല്‍ സെമി ഫൈനലില്‍

Published : 15th August 2016 | Posted By: SMR

ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ നെയ്മര്‍ ഒളിംപിക്‌സില്‍ തന്റെ ആദ്യ ഗോള്‍ കണ്ടെത്തിയപ്പോള്‍ ആതിഥേയരായ ബ്രസീല്‍ പുരുഷ ഫുട്‌ബോ ള്‍ സെമി ഫൈനലിലേക്കു കുതിച്ചു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തത്. 12ാം മിനിറ്റിലാണ് തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ നെയ്മര്‍ ബ്രസീലിനായി നിറയൊഴിച്ചത്. ഫൈനല്‍ വിസിലിന് ഏഴു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ലുവാന്റെ ഗോള്‍ ബ്രസീലിന്റെ വിജയവും സെമി ഫൈനല്‍ ബെര്‍ത്തും ഉറപ്പാക്കി.
ബുധനാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ഹോണ്ടുറാസാണ് ബ്രസീലിന്റെ എതിരാളികള്‍.
മറ്റൊരു സെമിയില്‍ ജര്‍മനി യും നൈജീരിയയും കൊമ്പുകോര്‍ക്കും. ക്വാര്‍ട്ടറില്‍ ജര്‍മനി 4-0ന് പോര്‍ച്ചുഗലിനെയും നൈജീരിയ 2-0ന് ഡെന്‍മാര്‍ക്കിനെയുമാണ് പരാജയപ്പെടുത്തിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day