|    May 1 Mon, 2017 11:51 am
FLASH NEWS

അക്കുവിന്റെ മരണം; കലാശക്കൊട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴിവാക്കി

Published : 4th November 2015 | Posted By: SMR

മട്ടാഞ്ചേരി: എല്ലാവരുടെയും ഇഷ്ടപാത്രമായിരിന്ന അക്ബര്‍ എന്ന അക്കുവിന്റെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി. മാനസിക വൈകല്യമുള്ള അക്കുവിനെ പരിചയമില്ലാത്തവര്‍ ചുരുക്കമാണ്.
എല്ലാ വ്യക്തികളുമായി പ്രത്യേക ആത്മബന്ധമാണ് അക്കു കാത്ത് സുക്ഷിച്ചിരിന്നത്. ജില്ലയില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ സ്ഥിരമായി യാത്ര ചെയ്യുന്നതിനാല്‍ തന്നെ തൊഴിലാളികള്‍ക്കിടയിലും സുപരിചിതനാണ്. കുറച്ച് ദിവസങ്ങളായി സുഖമില്ലാതെ കിടക്കുകയായിരിന്ന അക്കു ഹൃദയാഘാതം മുലമാണ് അന്തരിച്ചത്. അക്കുവിന്റെ മരണത്തെ തുടര്‍ന്ന് ആറാം ഡിവിഷനിലെ യുഡിഎഫ്, എല്‍ഡിഎഫ്, എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ കൊട്ടിക്കലാശം മാറ്റിവച്ചു.
സമീപ ഡിവിഷനായ ഒമ്പതാം ഡിവിഷനിലെ എല്‍ഡിഎഫ്, എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെയും കൊട്ടിക്കലാശവും മാറ്റി. ആയിരക്കണക്കിന് പേരാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day