|    Oct 22 Sun, 2017 10:26 am
Home   >  Pravasi  >  Gulf  >  

അക്കാദമിക് ഹെല്‍ത്ത് സിസ്റ്റം; എച്ച്എംസിക്ക് അന്താരാഷ്ട്ര അംഗീകാരം

Published : 20th September 2016 | Posted By: SMR

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷ(എച്ച്എംസി)നു കീഴിലെ എല്ലാ ആശുപത്രികളിലും ഉന്നത ആരോഗ്യ വിദ്യാഭ്യാസ സംവിധാനം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് എച്ച്എംസിക്കു ഇന്റര്‍നാഷനല്‍ ജോയന്റ് കമ്മീഷന്റെ പുരസ്‌കാരം ലഭിച്ചു. ജോയന്റ് കമ്മീഷന്‍ വിദഗ്ധര്‍ ഈ വര്‍ഷം ആദ്യം നടത്തിയ സമഗ്ര ഫീല്‍ഡ് സര്‍വേക്കു ശേഷമാണ് എച്ച്എംസിക്കു അംഗീകാരം ലഭിച്ചത്. എച്ച്എംസിക്കു കീഴിലെ എട്ട് ആശുപത്രികളിലും സന്ദര്‍ശനം നടത്തി അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന്റെ നിലവാരം വിദഗ്ധര്‍ വിലയിരുത്തുകയുണ്ടായി.
അക്കാദമിക് മെഡിക്കല്‍ സെന്ററുകളുടെ അംഗീകൃത മാനദണ്ഡങ്ങളോടു കൂടിയ സുവര്‍ണ മുദ്ര കരസ്ഥമാക്കാന്‍ എച്ച്എംസി ആശുപത്രികള്‍ക്ക് സാധിച്ചിട്ടുണ്ട്. അമേരിക്കയിലെ ഷിക്കാഗോ പട്ടണത്തിലെ ജോയന്റ് കമ്മീഷന്‍ ആസ്ഥാനത്തുവച്ച നടന്ന പ്രത്യേക ചടങ്ങില്‍ കമ്മീഷന്‍ അധ്യക്ഷനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.മാര്‍ക്ക് ആര്‍ ചാസന്‍, കമ്മീഷന്‍ സോഴ്‌സസ് സിഇഒ പൗളാ വില്‍സന്‍ എന്നിവര്‍ ചേര്‍ന്ന് ഖത്തര്‍ പൊതുആരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരിക്ക് അവാര്‍ഡ് സമ്മാനിച്ചു.
എച്ച്എംസി കരസ്ഥമാക്കിയ ഈ നേട്ടത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഹനാന്‍ കുവാരി പ്രതികരിച്ചു. അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആരോഗ്യ മേഖലയ്ക്ക് നല്‍കുന്ന പരിധിയില്ലാത്ത പിന്തുണയാണ് ഈ നേട്ടങ്ങള്‍ക്കെല്ലാം വഴിവച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക