|    Jan 20 Sat, 2018 9:06 am
Home   >  Todays Paper  >  page 7  >  

അകാല്‍തക്ത് എക്‌സ്പ്രസില്‍ നാടന്‍ബോംബ് കണ്ടെത്തി

Published : 11th August 2017 | Posted By: fsq

 

അമേത്തി: അമൃത്‌സറിലേക്ക് പോകുന്ന അകാല്‍ തക്ത് എക്‌സ്പ്രസില്‍ നാടന്‍ബോംബ് കണ്ടെത്തി. ലശ്കറെ ത്വയ്യിബ കമാന്‍ഡര്‍ അബൂദുജാനയെ കൊലപ്പെടുത്തിയതിനു പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന കത്തും കണ്ടെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി സുരക്ഷാസേനകള്‍ കനത്ത ജാഗ്രത പാലിക്കുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. ബോംബ് കണ്ടെത്തിയ വിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലിസ് യുപിയിലെ അക്ബര്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി തടഞ്ഞിട്ടു. ഒരു പാക്കറ്റില്‍ പൊതിഞ്ഞ നിലയിലാണ് ബോംബ് കണ്ടെത്തിയത്. കത്തിനു പുറമേ രണ്ടു ലൈറ്ററുകളും കണ്ടെത്തി. എസി കോച്ചിലെ കുളിമുറിയില്‍ നിന്നാണ് ബോംബ് കണ്ടെടുത്തതെന്ന് പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day