|    Jan 21 Sat, 2017 12:03 pm
FLASH NEWS

അകാലിദള്‍ നേതാവും മകനും ഗര്‍ഭിണിയായ നഴ്‌സിനെ മര്‍ദിച്ചു

Published : 24th September 2016 | Posted By: SMR

മോഗ: പഞ്ചാബിലെ ഭരണകക്ഷിയില്‍പ്പെട്ട അകാലിദള്‍ നേതാവും മകനും ചേര്‍ന്ന് ഗര്‍ഭിണിയായ നഴ്‌സിനെ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. ചണ്ഡീഗഡില്‍ നിന്ന് 175 കി.മീ അകലെയുള്ള ഗുപ്ത ആശുപത്രിയിലെ നഴ്‌സ് രമണ്‍ ദീപിനെയാണ് അകാലിദള്‍ നേതാവ് പരംജിത് സിങും മകന്‍ ഗുര്‍ജിത്തും മര്‍ദിച്ചത്. ഒരു രോഗിയുമായി ആശുപത്രിയിലെത്തിയ പരംജിത് സിങിനോട് ഊഴമെത്തുന്നതുവരെ കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനാണു മര്‍ദിച്ചതെന്ന് പോലിസ് പറഞ്ഞു. പരംജിത്തിന്റെ ഭാര്യ ദല്‍ജിത് കൗര്‍ ഗ്രാമമുഖ്യയാണ്. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. നേതാവും മകനും ഒളിവിലാണ്. സിസിടിവി രേഖപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താ ചാനലിലൂടെയുമാണു പ്രചരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക