|    May 24 Wed, 2017 2:13 am
FLASH NEWS

അകാലിദള്‍ എംഎല്‍എയുടെ വധം : 6 പ്രതികള്‍ക്ക് ജീവപര്യന്തം

Published : 19th May 2017 | Posted By: fsq

 

മോഗ (പഞ്ചാബ്): 2012ല്‍ ശിരോമണി അകാലിദള്‍ എംഎല്‍എ മാല്‍കിത് സിങ് കീതുവിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരില്‍ മൂന്നുപേര്‍ കീതുവിന്റെ മരുമക്കളാണ്. ഹര്‍പ്രീത് സിങ് (38), ജസ്പ്രീത് സിങ് (35), ഗുര്‍പ്രീത് സിങ് (40), കുല്‍വന്ത് സിങ് (37), ഇക്്ബാല്‍ സിങ് (35), അംഗ്്‌രേജ് സിങ്(55) എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍. മറ്റൊരു പ്രതിയായ ഹര്‍പാല്‍ സിങി(35)നെ ആയുധ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനും ശിക്ഷിച്ചു. ഹര്‍പ്രീത്, ജസ്പ്രീത് എന്നിവര്‍ 15,000 രൂപ വീതവും ഗുര്‍പ്രീത്, കുല്‍വന്ത്, ഇക്ബാല്‍, അംഗ്‌രേജ് എന്നിവര്‍ 13,000 രൂപ വീതവും പിഴയുമടയ്ക്കണം. ബര്‍ണാലമണ്ഡലത്തില്‍ നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട കീതു (65) 2012 ഒക്ടോബര്‍ 29നാണ് വെടിയേറ്റു മരിച്ചത്. കുടുംബവഴക്കും ഭൂതര്‍ക്കവുമാണ് കൊലയ്ക്കു കാരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day